പികെ ശശിക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയെന്ന് യെച്ചൂരി! പാലക്കാട്ട് തമ്മിലടി
പികെ ശശി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉയര്‍ന്ന അച്ചടക്ക നടപടിയാണ്. പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ശശിക്കെതിരെ ഭിന്നത ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ആറ് മാസത്തേക്കാണ് ശശി മാറി നില്ക്കുന്നതെങ്കിലും ഉടന്‍ ശശി അതിശക്തനായി തന്നെ തിരിച്ചുവരുമെന്നാണ് ഒരു വിഭാഗം കണക്കാക്കുന്നത്.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെയുളള നടപടി. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ നേതൃത്വം നടപടിയെടുക്കാതായതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്നാണ് യുവതിയുടെ പരാതി അന്വേഷിക്കാനായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
മന്ത്രി എകെ ബാലനേയും പികെ ശ്രീമതി എംപിയേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ കമ്മീഷന് നിയോഗിച്ചത്. പികെ ശശി പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം പാര്‍ട്ടി പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പികെ ശശിയെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തുവെന്നും കമ്മിറ്റി വ്യക്തമാക്കശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.അതേ സമയം ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോടെ ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം മുഖ്യതെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications