കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശിക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയെന്ന് യെച്ചൂരി! പാലക്കാട്ട് തമ്മിലടി

  • By Aami Madhu
Google Oneindia Malayalam News

പികെ ശശി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉയര്‍ന്ന അച്ചടക്ക നടപടിയാണ്. പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ശശിക്കെതിരെ ഭിന്നത ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ആറ് മാസത്തേക്കാണ് ശശി മാറി നില്‍ക്കുന്നതെങ്കിലും ഉടന്‍ ശശി അതിശക്തനായി തന്നെ തിരിച്ചുവരുമെന്നാണ് ഒരു വിഭാഗം കണക്കാക്കുന്നത്.

yechuri-1543497754.jp

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരെയുളള നടപടി. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ നേതൃത്വം നടപടിയെടുക്കാതായതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും സമീപിച്ചു. തുടര്‍ന്നാണ് യുവതിയുടെ പരാതി അന്വേഷിക്കാനായി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

മന്ത്രി എകെ ബാലനേയും പികെ ശ്രീമതി എംപിയേയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ കമ്മീഷന്‍ നിയോഗിച്ചത്. പികെ ശശി പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം പാര്‍ട്ടി പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പികെ ശശിയെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തുവെന്നും കമ്മിറ്റി വ്യക്തമാക്കശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.അതേ സമയം ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോടെ ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം മുഖ്യതെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
partys action against pk sasi seetharam yechuris responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X