കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവം അശുദ്ധമല്ല, ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കൊപ്പമെന്ന് പാർവതി

  • By Goury Viswanathan
Google Oneindia Malayalam News

ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി പാർവതി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അധികകാലം തുടരാനാവില്ല. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല, ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.

ആർത്തവം അശുദ്ധമാണോ? ആർത്തവമുള്ള സ്ത്രീ മാറ്റിനിർത്തപ്പെടേണ്ടവളാണെന്ന ചിന്ത കാലങ്ങളായി തന്നെ അസ്യസ്ഥയാക്കുകയാമെന്നും പാർവതി പറഞ്ഞു. ആർത്തവമുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണമെന്ന് തോന്നുകയാണെങ്കിൽ പോകുക തന്നെ ചെയ്യും. തന്റെ അഭിപ്രായത്തിന്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടേക്കാം. പക്ഷേ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് പാർവതി പറയുന്നു.

parvathi

Recommended Video

cmsvideo
ശബരിമലയില്‍ രാഷ്ട്രീയ ലക്ഷ്യം- ശ്രീധരൻ പിള്ള | News of the day | OneIndia Malayalam

പുരുഷമേധാവിത്വം അടിച്ചേൽപ്പിച്ച ചില വ്യവസ്ഥിതികളിൽ കുടുങ്ങിക്കിടക്കുന്നവരാണ് ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാർവതി തുറന്നടിക്കുന്നു. മലയാള സിനിമയിൽ നിലനിൽക്കുന്ന നീതി നിഷേധങ്ങളെക്കുറിച്ചും പാർവതി അഭിമുഖത്തിൽ മനസ് തുറന്നു. ഡബ്ലൂസിസി ആർക്കും എതിരല്ല, പക്ഷേ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയാൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് പാർവതി പറഞ്ഞിരുന്നു.

സന്നിധാനത്ത് പ്രതിഷേധത്തിന് ശമനം, പ്രതിഷേധക്കാർ തടഞ്ഞ സ്ത്രീകൾ ദർശനം നടത്തിസന്നിധാനത്ത് പ്രതിഷേധത്തിന് ശമനം, പ്രതിഷേധക്കാർ തടഞ്ഞ സ്ത്രീകൾ ദർശനം നടത്തി

മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!! മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!!

English summary
parvathi thiruvoth on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X