Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി വെറും ഉദാഹരണം മാത്രം, അത്രയും ആയിക്കഴിഞ്ഞാൽ ശ്രദ്ധിക്കണം; സ്‌പൈഡർമാനെ ഉദ്ധരിച്ച് പാർവ്വതി

കൊച്ചി: മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ പച്ച് വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ആയിരുന്നു നേരിടേണ്ടി വന്നത്. പാര്‍വ്വതിയെ പിന്തുണച്ചവര്‍ക്ക് പോലും സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ചലച്ചിത്രോത്സവ വേദിയില്‍ വച്ചായിരുന്നു പാര്‍വ്വതി കസബയെ കുറിച്ച് പരാമര്‍ശം നടത്തിയത്. ഒടുവില്‍ മനോരമ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പാര്‍വ്വതി അതിന് വിശദീകരണം നല്‍കിയിരിക്കുകയാണ്.

ഒരു ഉദാഹരണം മാത്രമായിട്ടാണ് കസബയിലെ സംഭാഷണം ഉയര്‍ത്തിക്കാണിച്ചത് എന്നാണ് പാര്‍വ്വതിയുടെ വാദം. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പാര്‍വ്വതി പിറകോട്ട് പോവുന്നും ഇല്ല.

ആ നടനെ കുറ്റം പറയാനല്ല

ആ നടനെ കുറ്റം പറയാനല്ല

താന്‍ അവിടെ പറയാന്‍ ഉദ്ദേശിച്ചത്, ആ പ്രത്യേക നടനെ ചൂണ്ടിക്കാണിച്ച് കുറ്റം പറയാന്‍ അല്ല എന്നാണ് പാര്‍വ്വതിയുടെ വിശദീകരണം. എന്നാല്‍ ഇത്തരം സ്വാധീനമുള്ള താരങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വീണ്ടും വിശദീകരിക്കുന്നുണ്ട് അവര്‍.

അത്രയും വളര്‍ന്നാല്‍

അത്രയും വളര്‍ന്നാല്‍

കാഴ്ചക്കാരില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവര്‍ ശ്രദ്ധിക്കണം എന്നാണ് പാര്‍വ്വതിയുടെ പക്ഷം. അത് തന്നെയാണ് താന്‍ കസബയുടെ കാര്യത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നും പാര്‍വ്വതി പറയുന്നു.

സ്‌പൈഡര്‍മാനെ ഉദ്ധരിച്ച്

സ്‌പൈഡര്‍മാനെ ഉദ്ധരിച്ച്

സ്‌പൈഡര്‍മാനെ ഉദ്ധരിച്ചാണ് ഇക്കാര്യത്തില്‍ പാര്‍വ്വതിയുടെ കൂടുതല്‍ വിശദീകരണങ്ങള്‍. കൂടുതല്‍ ശക്തനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൂടി ഉണ്ടാകും എന്നാണ് പാര്‍വ്വതി പറഞ്ഞത്.

ദൃശ്യ വ്യാകരണം

ദൃശ്യ വ്യാകരണം

ഇംഗ്ലീഷില്‍ ആയിരുന്നു പല കാര്യങ്ങളും പാര്‍വ്വതി പറഞ്ഞത്. ഒരു ഡയലോഗ് പറയുന്നതിന് മുമ്പ് പലവിധത്തില്‍ അതിനെ കുറിച്ച് തിന്തിക്കണം എന്നാണ് പാര്‍വ്വതി പറയുന്നത്. വിഷ്വല്‍ ഗ്രാമറില്‍ കാണിക്കുമ്പോള്‍ അതിന് എന്തൊക്കെ അര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്ന കാര്യം പരിശോധിക്കണം.

റിഗ്രസ്സീവ് ആയ ഡയലോഗ്

റിഗ്രസ്സീവ് ആയ ഡയലോഗ്

ഒരു പക്ഷേ, താന്‍ പറയുന്നത് വളരെ റിഗ്രസ്സീവ് ആയ ഡയലോഗ് ആയിരിക്കാം. ആ റിഗ്രസ്സീവ് ആയിട്ടുള്ള ഡയലോഗ്, റിഗ്രസ്സീവ് ആണെന്ന് തന്നെ അടിവരയിടുന്ന ദൃശ്യ വ്യാകരണം വേണം. പക്ഷേ റിഗ്രസ്സീവ് ആയ ഡയലോഗിനെ, സൂപ്പറാണ്, അതാണ് ശരി എന്നുള്ള ദൃശ്യ വ്യാകരണത്തിലേക്ക് വന്നാല്‍, നമ്മളവിടെ കൊടുക്കുന്ന സന്ദേശം തെറ്റിപ്പോകും എന്നും പാര്‍വ്വതി പറഞ്ഞു.

മമ്മൂട്ടി പറയാന്‍ പാടില്ലായിരുന്നു

മമ്മൂട്ടി പറയാന്‍ പാടില്ലായിരുന്നു

മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ ഇത്തരത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പാടില്ലായിരുന്നു എന്നാണ് പാര്‍വ്വതി പറഞ്ഞത്. ഇതിന്റെ പേരില്‍ മമ്മൂട്ടി ആരാധകരില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് പാര്‍വ്വതിയ്ക്ക് കേള്‍ക്കേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+