Get Updates
Get notified of breaking news, exclusive insights, and must-see stories!

'50 വയസ് കഴിഞ്ഞോ': ശബരിമലയില്‍ ജയറാമിനൊപ്പമെത്തിയ പാര്‍വ്വതിക്ക് പരിഹാസം, ആരാധകരുടെ ചുട്ടമറുപടി

വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് ഭക്തരുടെ നീണ്ടനിരയാണുള്ളത്. കഴിഞ്ഞ ദിവസം ഈ തിരക്കിനിടെ എല്ലാവരുടെയും കണ്ണുകളുടെ ശ്രദ്ധ ഒരു താര ദമ്പതികളിലേക്കായിരുന്നു. മറ്റാരുമല്ല നടന്‍ ജയറാമും പാര്‍വ്വതിയുമായിരുന്നു അത്. ജയറാം പതിവായി ശബരിമലയില്‍ എത്താറുണ്ടെങ്കിലും പാര്‍വതി ആദ്യമായാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. അയ്യനെ വേണ്ടുവോളം കണ്ട് പ്രാര്‍ത്ഥിച്ചാണ് ജയറാമും പാര്‍വ്വതിയും സന്നിധാനത്ത് നിന്ന് മടങ്ങിയത്.

പിന്നാലെ തന്നെ കറുപ്പണിഞ്ഞ് അയ്യപ്പനെ തൊഴുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കൂടുതലും നെഗറ്റീവ് കമന്റുകളും പരിഹാസ കമന്റുകളുമാണ് പ്രത്യക്ഷപ്പെട്ടത്.

Parvathy Jayaram Sabarimala Visit

ഇതോടൊപ്പം പാര്‍വ്വതിയുടെ വയസ് തിരഞ്ഞ് ഗൂഗിള്‍ തിരയുന്നവരുടെ എണ്ണവും കുറവല്ല. കൂടുതല്‍ പേര്‍ക്കും പാര്‍വ്വതിക്ക് 50 വയസ് കഴിഞ്ഞോ എന്നാണ് അറിയേണ്ടത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും നിരവധി പേര്‍ ഇത് തന്നെയാണ് ചോദിക്കുന്നത്. പാര്‍വ്വതിക്ക് 53 വയസായോ 50 കഴിഞ്ഞോ എന്നീ ചോദ്യങ്ങളാണ് നിറയുന്നത്. എന്നാല്‍ മറ്റ് ചിലര്‍ പോസിറ്റീവ് കമന്റുകളാണ് പങ്കുവച്ചത്.

52 - 53 വയസ് പാര്‍വ്വതിക്ക് കഴിഞ്ഞോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. 'കാശുള്ളവര്‍ക്ക് എന്തുമാകാം' എന്ന നെഗറ്റീവ് കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ ചുട്ടമറുപടിയുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്. എന്തിനാണ് ഇങ്ങനെ എല്ലാ കാര്യത്തിലും നെഗറ്റീവ് പറയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എല്ലാര്‍ക്കും പാര്‍വ്വതി ചേച്ചി ശബരിമലയില്‍ പോയത് എങ്ങനാ? 50 കഴിഞ്ഞോ? 60 കഴിഞ്ഞോ എന്നൊക്കെയെ അറിയേണ്ടു. എന്നാല്‍ എന്നെപോലെ പലര്‍ക്കും അവരുടെ മുഖത്തെ, കണ്ണിലെ ഭക്തി ആണ് കാണാന്‍ കഴിയുന്നത്. എന്തിലും നെഗറ്റീവ് മാത്രം നോക്കി നടക്കുന്നതെന്തിനാ എന്നാണ് ഒരു ആരാധിക പോസ്റ്റിന് താഴെ കുറിച്ചത്.

അതേസമയം, ജയറാം ശബരിമലയില്‍ ഇടയ്ക്കിടെ ദര്‍ശനം നടത്താറുണ്ട്. മണ്ഡല-മകര വിളക്ക് സമയത്ത് ജയറാം ശബരിമലയില്‍ സ്ഥിര സാന്നിദ്ധ്യമാണ്. എന്നാല്‍ ഇതാദ്യമായാണ് പാര്‍വ്വതിയുമായി ഒപ്പമെത്തുന്നത്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ശബരിമലയില്‍ എത്തിയിരുന്നു. 'പൊന്നിയിന്‍ സെല്‍വന്‍ 2' ആണ് ജയറാമിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+