കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ സ്ത്രീവിരുദ്ധതയാവാം... മഹത്വവല്‍ക്കരിക്കുമ്പോഴാണ് പ്രശ്‌നം.... നിലപാടുമായി പാര്‍വതി

Google Oneindia Malayalam News

കൊച്ചി: പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിത്യേന രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പലരും അവര്‍ക്ക് ഈ വിഷയത്തില്‍ പിന്തുണയുമായി വന്നിട്ടുണ്ടെങ്കിലും സിനിമാ മേഖല അവരെ ഇപ്പോഴും ഒറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പാര്‍വതിക്കെതിരെ കടുത്ത രീതിയില്‍ തന്നെയാണ് ആക്രമണം നടക്കുന്നത്. അവരെ വെറുതെ വിടില്ലെന്ന് തന്നെയാണ് ഇവരുടെ വീരവാദം. എന്തായാലും വിവാദങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി.

തനിക്ക് പലരോടും omkv പോലുള്ളവ പറയേണ്ടി വന്നത് സാഹചര്യം കൊണ്ടാണെന്നും അല്ലാതെ ഒരാളെ പ്രത്യേകം അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടല്ലെന്നും പാര്‍വതി പറയുന്നു. ആക്രമണങ്ങള്‍ ഇനിയും തുടരുമെന്നും എന്നാല്‍ താന്‍ പിറകോട്ടില്ലെന്നും വ്യക്തമാക്കുകയാണ് പാര്‍വതി. താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് കൃത്യമായ കാരണമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി.

അതൊരു ആള്‍ക്കൂട്ടമാണ്

അതൊരു ആള്‍ക്കൂട്ടമാണ്

പറഞ്ഞ കാര്യം മനസിലാകാതെ ആക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ്. അവരോട് എങ്ങനെയാണ് സംസാരിക്കുക. ഇനി സംസാരിക്കാന്‍ പറ്റിയാല്‍ തന്നെ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരുപക്ഷേ ബഹുമാനത്തോടെ വിയോജിക്കാം. അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍സംസാരിക്കാനേ തയ്യാറല്ലെങ്കിലോ. അങ്ങനെയുള്ളവരില്‍ ഫോക്കസ് ചെയ്യാന്‍ ഞാനില്ല.

അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല

അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല

താന്‍ പറയുന്നതൊന്നും ആരെയും പ്രത്യേകമായി മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഇക്കാര്യം അന്ന് തന്നെ പറഞ്ഞതാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. omkv പോലുള്ള കാര്യങ്ങള്‍ അപ്പോഴത്തെ സന്ദര്‍ഭത്തിന് അനുയോജ്യമായി പറഞ്ഞതാണെന്നും ഇതിന്റെ പേരില്‍ തന്നെ അപമാനിക്കുന്നവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂവെന്നും പാര്‍വതി പറഞ്ഞു. ഇതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

മാറ്റം ആവശ്യമല്ലേ

മാറ്റം ആവശ്യമല്ലേ

താനങ്ങനെ സമൂഹത്തിന്റെ വിപരീത ദിശയില്‍ പോകുന്ന ആളൊന്നുമല്ലെന്നും കൂടെ തന്നെ പോവാനാണ് ഇഷ്ടമെന്നും പാര്‍വതി പറയുന്നു. പക്ഷേ പണ്ടേ ഉള്ളതാണ് എന്നത് കൊണ്ട് മാത്രം ആളുകള്‍ തുടരുന്ന ചില കാര്യങ്ങളില്ലേ. അതില്‍ മാറ്റം വേണമെന്ന് തോന്നിയാല്‍ പറയാറുണ്ട്. ഭൂരിപക്ഷത്തിനും അറിയാം അത് ശരിയല്ലെന്ന്, എന്നിട്ടും സഹിക്കുന്നു. എന്തിന് ഒരു മാറ്റം വേണ്ട? എപ്പോഴും ഇങ്ങനെ സാ എന്ന പോയാല്‍ മതിയോ. ഒരു താളവ്യത്യാസമൊക്കെ വേണം. അങ്ങനെ തോന്നുമ്പോ പറയുമെന്നും പാര്‍വതി പറഞ്ഞു.

ഞാന്‍ പറയുന്നത് മാത്രമല്ല ശരി

ഞാന്‍ പറയുന്നത് മാത്രമല്ല ശരി

ഈ മാറ്റത്തിനായി ഞാന്‍ മാത്രമല്ല പലരും പറയും. ഞാന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്കെന്തുകൊണ്ട് ഒരു കാര്യം ഇഷ്ടമായില്ല എന്ന് ഞാന്‍ പറയുന്നു. വേറൊരാള്‍ക്ക് എന്തുകൊണ്ട് ഇഷ്ടമായി എന്നും പറയാമല്ലോ. സ്ത്രീവിരുദ്ധത എന്നെങ്കിലും അവസാനിക്കും എന്ന് ഉറപ്പാണ്. പക്ഷേ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് അത് ശരിയാവുമെന്ന് കരുതരുത്. എന്നാലും അതിന്റെ രൂപം മാറും. വര്‍ഷങ്ങളായിട്ട് നമ്മള്‍ സാധാരണം എന്ന് കരുതുന്ന ചില കാര്യങ്ങളില്ലേ. അത് മാറ്റാന്‍ ശ്രമിക്കുമ്പോള്‍, എന്തിനാ ഇപ്പോ അതിനെ പറ്റി സംസാരിക്കുന്നത് എന്നല്ലേ. പക്ഷേ ഇതിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാറ്റം തനിയേ ഉണ്ടാവും.

സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കരുത്

സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കരുത്

സമൂഹത്തിലെ സ്ത്രിവിരുദ്ധത സിനിമയിലും ഉണ്ടാവും. അത് സ്വാഭാവികമാണ്. ഇപ്പോള്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള സിനിമയാണെങ്കില്‍ പീഡനം കാണിച്ചിരിക്കും. പക്ഷേ ആ പീഡനം നല്ലതാണ് എന്ന രീതിയിലാണ് സിനിമയെടുക്കുന്നതെങ്കിലോ? അത് ശരിയല്ല. പ്രതിഫലിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതേസമയം ഈ തെറ്റുകള്‍ മലയാള സിനിമയ്ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. അതിന്റെ മാറ്റങ്ങള്‍ പോസിറ്റീവായ രീതിയില്‍ സിനിമയെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.

പാര്‍വതിക്ക് പിന്തുണയുമായി നസ്രിയ... സൈബര്‍ ആക്രമണങ്ങള്‍ അവരെ ബാധിച്ചിട്ടില്ല... കരുത്തുറ്റ സ്ത്രീ!!പാര്‍വതിക്ക് പിന്തുണയുമായി നസ്രിയ... സൈബര്‍ ആക്രമണങ്ങള്‍ അവരെ ബാധിച്ചിട്ടില്ല... കരുത്തുറ്റ സ്ത്രീ!!

കട്ട സീരിയസ്സായി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം... പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രികട്ട സീരിയസ്സായി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം... പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി

English summary
parvathy on misogyny in cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X