ഓട് '%@&!' കണ്ടം വഴി... സർക്കസ് മുതലാളിക്ക് പാർവ്വതിയുടെ കിടിലൻ മറുപടി, 'തെറി' ജൂഡിന് തന്നെയല്ലേ?
തിരുവനന്തപുരം: നടി പാർവ്വതിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് അവസാനമായില്ല. മമ്മൂട്ടി ഫാൻസ് എന്ന് പറയപ്പെടുന്നവരും സിനിമ പ്രേമികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും നടത്തുന്ന സൈബർ ആക്രമണത്തിന്റെ കൂടെ സംവിധാകരും നടന്മാരും അടക്കമുള്ളവർ പങ്കു ചേരുന്നു. സിനിമാരംഗത്തുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയോടെ വിവാദം കൊഴുക്കുകയാണ്. പാർവ്വതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
പാർവ്വതി- കസബ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് സംവിധായകനായ ജൂഡ് ആന്റണി നടിക്കെതിരെ പരമാർശവുമായി രംഗത്ത് എത്തിയത്. എന്നാൽ നിലവിലെ വിവാദത്തെക്കുറിച്ച് ഒരിടത്തും പരാമർശിക്കാതെ പരോക്ഷമായുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂഡിന്റെ പേര് പരാമർശിക്കാതെ പരോക്ഷമായി തന്നെ പാർവ്വതിയും ജൂഡ് ആന്റണിക്ക് മറുപടി കൊടുത്തു. സർക്കസ് കൂടാരത്തിൽ കയറിപ്പറ്റിയ ഒരു കുരങ്ങിന്റെ കഥ പറയുന്നതാണ് സംവിധാനയകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിനുള്ള പാർവ്വതിയുടെ മറുപടിയാണ് ബഹുരസം.

സർക്കസ് മുതലാളിമാർക്ക്
എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടോടെ പാർവ്വതി ഒരു ഫോട്ടോ ട്വീറ്റ് ചെയ്യുകയായിരുന്നു. OMKV എന്നും അടയാളപ്പെടുത്തി ഒരു വശത്തേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. ഫെമിച്ചി സ്പീക്കിങ് എന്ന ഹാഷ് ടാഗും തലക്കെട്ടായി കൊടുത്തിട്ടുണ്ട്.
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ.'എന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനായിരുന്നു എല്ലാ സർക്കസ് മുതലാളിമാരും കണ്ടം വഴി ഓടാൻ പാർവ്വതി ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവർത്തകരടക്കം രംഗത്ത്
അതേസമയം ജൂഡ് ആന്റണിയുടെ പോസ്റ്റിന് താഴെ ഈ കഥ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പാർവതിയെ അല്ലേ സംവിധായകൻ ഉദ്ദേശിച്ചതെന്ന തരത്തിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ ഇത്തരമൊരു പോസ്റ്റിട്ട ജൂഡിനെതിരെ വനിതാ മാധ്യമപ്രവർത്തകരടക്കം പ്രതിഷേധമറിയിച്ചും രംഗത്തെത്തുകയായിരുന്നു.
Recommended Video


പെൺകുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ ഇറക്കിയ ആൾ
പെൺകുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ ഇറക്കിയ ആളാണ് ജൂഡി. എന്നിട്ട് അദ്ദേഹം തന്നെ ഒരു പെൺകുട്ടിയെ ഇങ്ങനെ അധിക്ഷേപിക്കുന്നതാണ് വിരോധാഭാസം എന്നായിരുന്നു ചിലരുടെ കമന്റുകൾ. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് നടി പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.

പാർവ്വതിക്ക് പിന്തുണയുമായി മന്ത്രി
അതേസമയെ പാർവ്വതിക്ക് പിന്തുണയുമായി കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കുകയായിരുന്നു.

ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്...
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കുകയായിരുന്നു.
അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുന്നു
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവർത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ് സ്ത്രാകളെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.
ഈ തെറിവിളി ഇഷ്ടായി
അതേസമയം പാർവ്വതിയുടെ ട്വീറ്റിനെ അനുകൂലിച്ചു പ്രതികൂലിച്ചും സിനിമ പ്രവർത്തകരും അല്ലാത്തവരും രംഗത്ത് എത്തിയിട്ടുണ്ട്. സംവാദങ്ങളെ തെറികൊണ്ടും സഭ്യമല്ലാത്ത ഭാഷ കൊണ്ടും നേരിടുന്ന രീതിയോട് അല്‍പം പോലും യോജിപ്പില്ല. പക്ഷെ നിലപാടുറക്കെ പറയുന്ന, രാഷ്ട്രീയ സാമൂഹ്യ ബോധമുള്ള ആ തെറിവിളി പെരുത്തിഷ്ടായി. ഒരു അഭിനേത്രി അത് പൊതുസമക്ഷം പറഞ്ഞു എന്നത് അതിലേറെ കോരിത്തരിപ്പിച്ചു. പാര്‍വ്വതിയെ ഓര്‍ത്ത് അഭിമാനം മാത്രം എന്നാണ് മാധ്യമ പ്രവർത്തക നിലീന അത്തോലി ഫേസ്ബുക്കിൽ കുറിച്ചത്.

കണ്ടം സംരക്ഷിക്കാൻ മുന്നിൽ ഇറങ്ങണം
കണ്ടത്തിലൂടെ ഓടാൻ പറയുന്നവർ ആദ്യം കണ്ടം സംരക്ഷിക്കാൻ മുന്നിൽ ഇറങ്ങണമെന്നാണ് സിനിമ-നാടക നടൻ സന്തോഷ് കീഴാറ്റൂർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ആദ്യം മണ്ണിൽ ഇറങ്ങാൻ പറ..... മമ്മൂക്കായുടെ കുട്ടനാട്ടെ കൃഷിയിടം പോയി പോയി കാണൂ... ആ മനുഷ്യന്റെ മണ്ണിനോടും മനുഷ്യനോടും ഉള്ള സ്നേഹം മനസ്സിലാവും എന്ന് അതേ പോസ്റ്റിന് താഴെ അദ്ദേഹം കമന്റിട്ടിട്ടുമുണ്ട്.

സുഡാപ്പി ഭാകരത പോലെ ഒന്ന്
സങ്കിഭീകരത പോലെ സുഡാപ്പിഭീകരത പോലെ ഇനി അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റൊരു ഭീകരതയായിരിക്കും സങ്കുചിത ഫെമിനിസ്റ്റ് ഭീകരത. ഒന്നിനേയും ഇനി തൊടാന്‍ പറ്റില്ല. (ഒന്നിനേയും എന്ന് ഉദ്ധേശിച്ചത് ഒരു കാര്യത്തേയും എന്നാണ്)
കലാ-സാഹിത്യാദിസിനിമകളിലൊക്കെ അവര്‍ നിബന്ധനകളും തിട്ടൂരങ്ങളും ഇറക്കിക്കഴിഞ്ഞു. പത്മരാജനും മുകുന്ദനും എം ടിയുമൊക്കെ അവരുടെ സൃഷ്ടികളുമെടുത്ത് കണ്ടം വഴി ഓടേണ്ടിവരും. സേതു സുമിത്രയോട് ചെയ്തത്.... ആദിത്യന്‍ രാധയോട് ചെയ്തത്... ജയകൃഷ്ണന്‍ ക്ലാരയോട് ചെയ്തത്.... ചന്തു കുഞ്ഞിയോട് പറഞ്ഞത്..... ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത്.... ദുശ്ശാസ്സനന്‍ പാഞ്ചാലിയോട് ചെയ്തത്...... കൃഷ്ണന്‍ ഗോപികമാരോട് ചെയ്തത്....... നീലകണ്ഠന്‍ ഭാനുമതിയോട് ചെയ്തത്...... ഹൗസ് ഓണര്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ മീരയോട് ചെയ്തത്.......എല്ലാം തികഞ്ഞ......കൊടികുത്തിയ സ്ത്രീവിരുദ്ധത.
സിനിമയൊക്കെ പഴയ ബ്ലേക്ക് & വൈറ്റ് യുഗത്തിലെ, അമ്മേ അമ്മയുടെ മകന്‍ ബി എ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി അമ്മേ.... കണ്ണ് തുറക്കൂ അമ്മേ എന്ന മാലാഖനായക സങ്കല്‍പ്പത്തിലേക്ക് തിരിച്ചുപോകേണ്ടിവരും. ഇനി ഹിന്ദുവിനെ വില്ലനാക്കാന്‍ പറ്റില്ലെന്ന് സങ്കിയും , മുസ്ലീമിനെ വില്ലനാക്കാന്‍ പറ്റില്ലെന്ന് സുഡാപ്പിയും പറഞ്ഞുതുടങ്ങുന്ന കാലവും വിദൂരമല്ലെന്ന് നിതീഷ് കാര്യാലയം എന്ന വ്യക്തി സന്തോഷ് കീഴാറ്റൂരിനെ പിന്തുണച്ചുകൊണ്ട് കമന്റിട്ടിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications