Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുന്ന നമ്മുക്കാണ് സ്ത്രീധനം തരേണ്ടത്; ലൈവിൽ തുറന്നടിച്ച് പാർവ്വതി

കൊച്ചി; സ്ത്രീധന സമ്പ്രധായത്തിനെതിരെ ലൈവിൽ തുറന്നടിച്ച് നടൻ ജഗതിയുടെ മകൾ പാർവതി ഷോൺ. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പശ്ചാത്തലത്തിലാണ് പാർവതിയുടെ പ്രതികരണം. പെൺമക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുകയാണ് വേണ്ടത്. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്, പാർവതി ലൈവിൽ പറഞ്ഞു. പാർവ്വതിയുടെ വാക്കുകളിലേക്ക്

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

എന്നാണ് മാറുക

രാവിലെ ഞാൻ വാർത്ത നോക്കുകയായിരുന്നു. യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ. എന്താല്ലെ, മാളു 24 വയസേ ഉള്ളൂ ആ പെൺകുട്ടിക്ക്. വിവാഹം കഴിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ.
എന്നാണ് നമ്മളൊക്കെ മാറുക?

വിദ്യാഭ്യാസം കൊടുക്കുക

നമ്മൾ മാതാപിതാക്കൾ പഠിക്കേണ്ട ഒരു കാര്യം പെൺകുട്ടികളെ വളർത്തിക്കൊണ്ട് വരുമ്പോൾ അവർക്ക് ആത്മവിശ്വാസം കൊടുക്കുക, ജീവിതത്തിൽ എന്തുവന്നാലും നേരിടാനുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള മനസ് ഉണ്ടാക്കി കൊടുക്കുക. അവളെ സ്വയം പര്യാപ്തയാക്കുക.
നല്ല വിദ്യാഭ്യാസം കൊടുക്കുക.

ഏറ്റവും നല്ല ധനം

അതൊക്കെയാണ് നമ്മുടെ പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ധനം. അല്ലാതെ പ്രായപൂർത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്. സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാൻ നിൽക്കുന്ന ആൺപിള്ളേരെ പറഞ്ഞാൽ മതിയല്ലോ.

ആൺപിള്ളേരെ പഠിപ്പിക്കണം

വളർത്തിക്കൊണ്ടുവരുന്ന ആൺപിള്ളേരെ നമ്മൾ പഠിപ്പിക്കാൻ ശ്രമിക്കണം സ്ത്രീയെ ബഹുമാനിക്കാൻ , അവളെ സ്നേഹിക്കാൻ. അതൊക്കെയാണ് വരും തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടത്. കല്യാണം കഴിച്ച് ഒരു കുടുംബത്തിലേയ്ക്ക് വരുമ്പോൾ ആ കുടുംബഭാരം മുഴുവൻ നമ്മുടെ തലയിലാകും.

ഇങ്ങോട്ട് തരണം

പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നമുക്ക് സ്ത്രീകൾക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം. ഇല്ലെങ്കിൽ ഈ സമ്പ്രദായം എടുത്തുമാറ്റണം. വിവാഹം കഴിച്ചുവിടുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ മാതാപിതാക്കൾ ആലോചിക്കണം അത് അവളുടെ പേരിൽ ആക്കി കൊടുക്കണം.

സുരക്ഷിതമാക്കണം

അവളുടെ ജീവിതം സുരക്ഷിതമാക്കണം. കെട്ടിച്ചുവിടുന്ന വീട്ടുകാര് നമ്മുടെ പെൺകുട്ടികളെ സ്നേഹിക്കും ബഹുമാനിക്കും എന്നൊക്കെ എന്ത് ഗ്യാരണ്ടിയാണ് ഉള്ളത്.അതിനാലാണ് പറയുന്നത് അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കണം. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്. സ്ത്രീയാണ് ധനം. അതോർക്കുക.

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    ഒരു ഒപ്പാണ് വിസ്മയയുടെ ജീവനെടുത്തത് , ചങ്ക് പൊള്ളിക്കും ഈ വാക്കുകൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+