കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎംഎംഎയുമായി പാർവ്വതി നേർക്ക് നേർ... ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടണം!

Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയേയും പുരുഷാധിപത്യത്തേയും ചോദ്യം ചെയ്ത് കൊണ്ട് മുന്നോട്ട് വന്ന വിമൻ ഇൻ സിനിമ കലക്ടീവിലെ മറ്റൊരു നടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധമുള്ള സൈബർ ആക്രമണമാണ് മാസങ്ങളായി പാർവ്വതിക്ക് നേരെ നടന്ന് കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങളായ മൈ സ്റ്റോറിയും, കൂടെയും തകർക്കാനായി സംഘടിതമായ ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു.

പാർവ്വതിയെ സിനിമയിൽ നിന്നും തെറിപ്പിക്കുമെന്നാണ് ഫാൻസിന്റെ വെല്ലുവിളി.
എന്നാൽ തെറിവിളികളും വ്യക്തിഹത്യയുമൊന്നും പാർവ്വതിയെ തളർത്താൻ പോരുന്നതല്ല. ഗൃഹലക്ഷ്മിക്കും ദ ഹിന്ദുവിനും നൽകിയ അഭിമുഖങ്ങളിൽ പാർവ്വതി എഎംഎംഎയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

വിമർശനങ്ങൾ സ്വാഭാവികം

വിമർശനങ്ങൾ സ്വാഭാവികം

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി എഎംഎംഎയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എഎംഎംഎയുമായി ബന്ധപ്പെട്ടുള്ളത് ഒരു പ്രശ്‌നം എന്നതല്ല. മറിച്ച് അമ്മയില്‍ എന്നല്ല ഏത് സംഘടനയില്‍ ആയാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്ന് കഴിഞ്ഞാല്‍ അതേക്കുറിച്ച് വിമര്‍ശനങ്ങളോ ചര്‍ച്ചകളോ ഉണ്ടാവും. അത് തികച്ചും സ്വാഭാവികമാണ്.

ചർച്ചകളിലൂടെ മുന്നോട്ട് പോകണം

ചർച്ചകളിലൂടെ മുന്നോട്ട് പോകണം

എന്നാല്‍ ഈ പ്രശ്‌നം സിനിമാ രംഗത്ത് ആയത് കൊണ്ട് അതിന് കൂടുതല്‍ പ്രാധാന്യം കിട്ടുന്നു എന്ന് മാത്രം. അനീതി ഉണ്ടാകുമ്പോള്‍ അത് തിരുത്തപ്പെടണം എന്നതിലാണ് കാര്യം. തെറ്റായ തീരുമാനത്തെ വിമര്‍ശിക്കുന്നതിനൊപ്പം നല്ല ചര്‍ച്ചകളിലൂടെ മുന്നോട്ട് പോവുകയും വേണം. അത്തരമൊരു ഇടമുണ്ടാക്കി എടുക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ പരിശ്രമിക്കുന്നത്.

ചോദ്യങ്ങൾക്ക് ഉത്തരം വേണം

ചോദ്യങ്ങൾക്ക് ഉത്തരം വേണം

താനും പത്മപ്രിയയും അടക്കം അമ്മയിലെ നിരവധി അംഗങ്ങള്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവയ്‌ക്കെല്ലാം ഉത്തരം കിട്ടണം. അത്തരം നടപടികളിലൂടെ മുന്നോട്ട് പോകാന്‍ സാധിക്കണം. കഴിഞ്ഞ വര്‍ഷം നടിക്ക് നേരെ നടന്നത് എല്ലാവരേയും ഞെട്ടിച്ച ഒരു സംഭവം ആണ്. അത് ചര്‍ച്ച ചെയ്യുമ്പോള്‍ ആ വിഷയത്തിന്റെ ഗൗരവം കുറയ്ക്കാതെ പരസ്പരം ബഹുമാനിച്ച് തന്നെ വേണം.

ആർക്കും പേരുദോഷത്തിനല്ല ഡബ്ല്യൂസിസി

ആർക്കും പേരുദോഷത്തിനല്ല ഡബ്ല്യൂസിസി

ഏതെങ്കിലും ഒരു സംഘടനെയെയോ വ്യക്തിയേയോ വിമര്‍ശിച്ച് അവര്‍ക്ക് പേരുദോഷം വരുത്താനല്ല വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ ഒരുമിച്ച് നേരിടാന്‍ സാധിക്കും എന്ന് ആലോചിക്കുന്നതിന് വേണ്ടിയാണ് ഡബ്ല്യൂസിസി. സിനിമ എന്നത് ഡബ്ല്യൂസിസി അംഗങ്ങളുടേത് മാത്രമല്ല, ഇവരെല്ലാവരുടേയും ജോലിസ്ഥലമാണ്.

ആരോഗ്യകരമായ അന്തരീക്ഷം വേണം

ആരോഗ്യകരമായ അന്തരീക്ഷം വേണം

ജോലി സ്ഥലം എന്ന നിലയ്ക്ക് സിനിമാ രംഗത്തിന് കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉള്‍പ്പെടെ ഉള്ളവ ചര്‍ച്ചയാവണം. ആളുകള്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഡബ്ല്യൂസിസിക്ക് നല്‍കിയേക്കും. എന്നാല്‍ സിനിമയില്‍ ആരോഗ്യകരമായ ഒരു തൊഴില്‍ അന്തരീക്ഷം ഉണ്ടാവണം എന്ന ലക്ഷ്യം മാത്രമാണ് പ്രവര്‍ത്തനങ്ങളുടെ പിന്നില്‍. അതിലേക്കുള്ള യാത്രയാണ് ഇതെന്നും പാര്‍വ്വതി പറയുന്നു.

ആക്രമണങ്ങളെ ഭയക്കുന്നില്ല

ആക്രമണങ്ങളെ ഭയക്കുന്നില്ല

ഈ നിരന്തരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തന്നെ തെല്ലും ഭയപ്പെടുത്താനായിട്ടില്ലെന്ന് പാര്‍വ്വതി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇത്തരം ആക്രമണങ്ങളുടെ രീതിയാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അത്തരക്കാരെ അടിച്ചമര്‍ത്താനോ അവഗണിക്കാനോ നമുക്ക് ഒരിക്കലും കഴിഞ്ഞെന്ന് വരില്ല. അവരെ നേരിടാനും നമുക്ക് കഴിയില്ല.

മാറ്റം വരിക തന്നെ ചെയ്യും

മാറ്റം വരിക തന്നെ ചെയ്യും

തെറ്റായ, തിരുത്തപ്പെടേണ്ട ഒന്നിനെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍ എല്ലാ തരത്തിലുള്ള വ്യക്തിഹത്യയും ആക്രമണവും തുടങ്ങുന്നു. ഇത് ഒരു പാര്‍വ്വതിയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. അനേകം പേരെയാണ്. നമുക്ക് ചെയ്യാന്‍ പറ്റുന്നത് നമ്മുടെ ജോലി കൂടുതല്‍ നന്നായി ചെയ്യുക എന്നതാണ്. സാവധാനമാണെങ്കിലും മാറ്റം വരിക തന്നെ ചെയ്യുമെന്നും പാർവ്വതി പറയുന്നു.

English summary
Parvathy talks about issues with AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X