കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്; കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോള്‍ സന്ദേശങ്ങള്‍ വരും: പാര്‍വതി

Google Oneindia Malayalam News

Recommended Video

cmsvideo
There is Islamophobia in Kerala but Malayalis won’t agree- Paravathy Thiruvothu

കൊച്ചി: കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി തിരുവോത്ത് പറയുന്നു.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കേരളത്തിലെ ഇസ്ലാമോഫോബിയയെ കുറിച്ച് പാര്‍വതി തിരുവോത്ത് തുറന്നു പറഞ്ഞത്. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ അഭിപ്രായപ്രകടനം. വിശദാംശങ്ങള്‍ ഇങ്ങനെ..

പുറമേയ്ക്ക് സമ്മതിക്കില്ല

പുറമേയ്ക്ക് സമ്മതിക്കില്ല

പുറമേയ്ക്ക് സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ശക്തമാണ്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെ പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മാത്രം. മൂടുപടം അടിഞ്ഞാണ് കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിലൊക്കെ അവ പ്രത്യക്ഷപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.

അനേകം സന്ദേശങ്ങള്‍

അനേകം സന്ദേശങ്ങള്‍

കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ അനേകം സന്ദേശങ്ങള്‍ എനിക്ക് വരാറുണ്ടെന്നും പാര്‍വതി പറയന്നു. 'ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളു, അല്ലേ? കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ പ്രതികരിക്കില്ല'- എന്നൊക്കെയുള്ള സന്ദേശങ്ങളാണ് വരാറുള്ളത്.

തനിക്കറിയാം

തനിക്കറിയാം

കേരളം മാത്രം മറ്റെല്ലാത്തില്‍ നിന്നും മാറി തനിച്ച് നില്‍ക്കുന്ന എന്ന രീതിയിലാണ് ഈ സന്ദേശങ്ങളെന്നും പാര്‍വ്വതി പറയുന്നു. രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാം. കേരളത്തിലെ ഒരു പൊതുവിടത്തില്‍ നിന്ന് ഇങ്ങനെ സംസാരിക്കാനെങ്കിലും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൗതുകപൂര്‍വം നിരീക്ഷിക്കാറുണ്ട്

കൗതുകപൂര്‍വം നിരീക്ഷിക്കാറുണ്ട്

മുന്‍കാലത്ത് ഉണ്ടായിരുന്ന മൂടുപടങ്ങള്‍ മലയാളികള്‍ ഉപേക്ഷിച്ചു തുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളത്. തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ തികച്ചും വ്യക്തിപരമാണ്. വിഷയങ്ങളോട് എന്റെ മനസ് സ്വാഭാവികമായി പ്രതികരിക്കുന്ന രീതി ഞാന്‍ കൗതുകപൂര്‍വം നിരീക്ഷിക്കാറുണ്ട്.

ഒരു വിഭാഗത്തെ മാത്രം

ഒരു വിഭാഗത്തെ മാത്രം

ഒരു വിഭാഗത്തെ മാത്രം മോശക്കാരായി ചിത്രീകരിക്കുന്ന ഒരു പാരാമര്‍ശം നടത്താന്‍ ഇടയായാല്‍ ഒരു ഞെട്ടലോടെയാണ് അക്കാര്യം ഞാന്‍ ഉള്‍ക്കൊള്ളുകയെന്നും പാര്‍വതി പറയുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമ 2020 ല്‍ പുറത്തു വരുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഭയം നട്ടെല്ലിലൂടെ

ഭയം നട്ടെല്ലിലൂടെ

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേയും ശക്തമായ പ്രതിഷേധമായി പാര്‍വതി നടത്തിയിരുന്നത്. ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നുവെന്ന് പാര്‍വതി തിരുവോത്ത് ട്വിറ്ററില്‍ കുറിച്ചു. രാജ്യസഭയില്‍ ബില്‍ പാസായതിന് പിന്നാലെ ട്വറ്ററിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇതൊരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പാര്‍വതി കുറിച്ചു.

ട്വീറ്റ്

പാര്‍വതി തിരുവോത്ത്

പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തുപട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

 കെവി കാമത്ത്, സ്വപന്‍ദാസ് ഗുപ്ത; പ്രമുഖരെ അണിനിരത്തി മന്ത്രസഭ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്ര മോദി കെവി കാമത്ത്, സ്വപന്‍ദാസ് ഗുപ്ത; പ്രമുഖരെ അണിനിരത്തി മന്ത്രസഭ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്ര മോദി

English summary
parvathy thiruvoth about islamophobia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X