• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി; പക്ഷേ നിലപാടുകളോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതി

കൊച്ചി; തന്റെ നിലപാടുകൾ യാതൊരു ഭയവും കൂടാതെ തുറന്നടിച്ച് പറയുന്ന താരമാണ് പാർവതി തിരുവോത്ത്. പലപ്പോഴും ഇത്തരം തുറന്ന് പറച്ചിലുകൾക്കെതിരെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മലയാളി നടി കൂടിയാണ് അവർ. ഇപ്പോഴിതാ നിലപാടുകൾ ഉറക്കെ പറയുന്നതിന്റെ പേരിൽ, രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ താൻ നേരിടുന്ന ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാർവ്വതി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ .നടിയുടെ വാക്കുകളിലേക്ക്

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

കസബ വിവാദത്തിൽ

കസബ വിവാദത്തിൽ

അഭിനയ ശേഷിയിലും വ്യക്തിത്വത്തിലും പാർവ്വതി തിരുവോത്ത് എന്ന നടി മലയാളി കണ്ട മറ്റ് നടിമാരിൽ നിന്ന് ഒരുപടി മുന്നിലാണ്. അഭിനയത്തിന് പുറത്ത് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെല്ലാം പാർവ്വതി നടത്തുന്ന ഉറച്ച അഭിപ്രായ പ്രകടനങ്ങളാണ് അവരെ വ്യത്യസ്തയാക്കുന്നത്. മുൻപ് കസബ വിവാദത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം സൈബർ ആക്രമാണമായിരുന്നു പാർവ്വതി നേരിട്ടത്.

ഡിസ്ലൈക്ക് ക്യാമ്പെയ്ൻ

ഡിസ്ലൈക്ക് ക്യാമ്പെയ്ൻ

അന്ന് മമ്മൂട്ടി ഫാൻസെന്ന് അവകാശപ്പെടുന്ന വെട്ടുകിളി കൂട്ടങ്ങൾ നടിയെ സോഷ്യൽ ലോകത്ത് കടുത്ത രീതിയിൽ അധിക്ഷേപിച്ചു.എന്നാൽ ഇത്തരം ഫാൻസ് ആക്രമണത്തിന് നേരേ കരഞ്ഞ് കാലുപിടിക്കാതെ സധൈര്യം ഇതിനെ നേരിട്ട പാർവ്വതിയായിരുന്നു മലയാളികൾ കണ്ടത്. തന്റെ അഭിപ്രായങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച പാർവ്വതി സൈബർ അധിക്ഷേപത്തെ നിയമപരമായിട്ടായിരുന്നു അന്ന് നേരിട്ടത്.

പുരുഷാധിപത്യ നിലപാടിനെ

പുരുഷാധിപത്യ നിലപാടിനെ

അതേസമയം കസബ വിവാദത്തിൽ മാത്രമല്ല,താരസംഘടനയായ ഐഎംഎംഎയുടെ പുരുഷാധിപത്യ നിലപാടിനെ ചോദ്യം ചെയ്തപ്പോഴും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപ്പെട്ടപ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തിയപ്പോഴുമെല്ലാം നടിയ്ക്കെതിരെ തലങ്ങും വിലങ്ങും സൈബർ ബുള്ളിയിംഗ് നടന്നു.

ശൈലി മാറ്റില്ല

ശൈലി മാറ്റില്ല

എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങി തന്റെ നിലപാടോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവ്വതി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഭീഷണികളെല്ലാം അവഗണിച്ച് താനായി തന്നെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധം എന്നായിരുന്നു പാർവ്വതിയുടെ വാക്കുകൾ.

പേടി തോന്നിയ അവസരങ്ങൾ

പേടി തോന്നിയ അവസരങ്ങൾ

അതേമയം സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം അധിക്ഷേപങ്ങൾ വേദനിപ്പിക്കുക മാത്രമല്ല പലപ്പോഴും പേടി തോന്നിയ അവസരങ്ങൾ ഉണഅടായിട്ടുണ്ടെന്നും പാർവ്വതി പറയുന്നു. പലപ്പോഴും ഭീഷണികളായിരുന്നു തന്നെ തേടി വന്നിരുന്നതെന്നും നടി വെളിപ്പെടുത്തുന്നു.

ആരും പേടിക്കില്ലേ

ആരും പേടിക്കില്ലേ

‘നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-ചിലർ ഇങ്ങനെയൊക്കെ പ്രതികരിക്കും. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ആരായാലും പേടി തോന്നില്ലേയെന്നും പാർവ്വതി പറയുന്നു.

സമാധാനത്തോടെ പുറത്തിറങ്ങാൻ

സമാധാനത്തോടെ പുറത്തിറങ്ങാൻ

അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി സമാധാനത്തോടെ നടക്കാൻ നമ്മുക്ക് സാധിക്കില്ല. ആരോ നമ്മളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന തോന്നൽ ഉണ്ടാകും . ഉറക്കം പോലും നഷ്ടമാകും. എന്നാൽ അതുകൊണ്ടൊന്നും തന്റെ നിലപാടുകൾ തിരുത്താൻ താൻ തയ്യാറല്ലെന്നും പാർവ്വതി പറയുന്നു.

cmsvideo
  Parvathy Thiruvothu against fake news
  ശൈലികളിൽ മാറ്റം വരുത്തില്ല

  ശൈലികളിൽ മാറ്റം വരുത്തില്ല

  ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം, നടി വ്യക്തമാക്കി. ഞാൻ എന്ന വ്യക്തി എന്റേതുമാത്രമാണ്. അത് മറ്റുള്ളവർക്കുള്ളതല്ല. അതെനിക്ക് അങ്ങനെത്തന്നെ നിലനിർത്തിയെ പറ്റൂ. എനിക്ക് എന്റേതായൊരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം.

  കാപ്പനെ എൽഡിഎഫ് വഞ്ചിച്ചു; പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തല

  കോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യം

  എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

  English summary
  Parvathy Thiruvothu says She Wont Change Her Style Of Expression And Opinion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X