Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകയാവാന്‍ ഒരുങ്ങി പാര്‍വതി; അഭിനയം?

തന്റെതായ നിലപാടുകള്‍ കൊണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചും സജീവമായ നടിയാണ് പാര്‍വതി തിരുവോത്ത്. നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്തക്ക് പാര്‍വ്വതിക്ക് ഇക്കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ അവസരങ്ങളും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാനാണ് താരത്തിന്റെ തീരുമാനം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.

സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്നാണ് പ്രൊജക്ടിന് തയ്യാറെടുക്കുന്നതെന്ന് പാര്‍വതി പറഞ്ഞു. അതേസമയം ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്ത് വിട്ടിട്ടില്ല.

parvathy

' സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയതാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്ത അനുഭവമാണ്. വല്ലാതെ ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

സംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അഭിനയത്തില്‍ തുടരുമോ തല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോയെന്ന കാര്യത്തില്‍ സൂചനകളോന്നും നല്‍കിയിട്ടില്ല.

നേരത്തെ താരം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം അപ്രത്യക്ഷമാവുന്നതും ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ലഭ്യമാവാത്തത്. അതേസമയം ഫേസ്ബുക്കില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പാര്‍വതിയുടെ പിന്മാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

2006 ല്‍ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി അഭിനയരംഗത്തെത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+