കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെർമൽ സ്ക്രീനിംഗിന് വിസമ്മതിച്ചു: നെടുമ്പാശ്ശേരിയിൽ 54 കാരൻ അറസ്റ്റിൽ, ഉദ്യോഗസ്ഥരോട് തട്ടിക്കയറി

Google Oneindia Malayalam News

കൊച്ചി: കൊറോണ പരിശോധനക്ക് വിധേയനാകാൻ വിസമ്മതിച്ച എറണാകുളം സ്വദേശി അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 54 കാരൻ ആരോഗ്യവകുപ്പിന്റെ തെർമൽ സ്കാനിംഗിന് വിധേയനാകാൻ വിസമ്മതിക്കുകയായിരുന്നു. സെക്ഷൻ 294 (ബി), 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് 54 കാരനായ ലാമി അറക്കലിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തുു. തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം.

ലോകത്തെ വിറപ്പിച്ച് കൊറോണവൈറസ്, ഇന്ത്യയില്‍ 511 കേസുകള്‍ 10 മരണം, കേരളം അതിജാഗ്രതയില്‍!!ലോകത്തെ വിറപ്പിച്ച് കൊറോണവൈറസ്, ഇന്ത്യയില്‍ 511 കേസുകള്‍ 10 മരണം, കേരളം അതിജാഗ്രതയില്‍!!

കൊറോണ വൈറസ് വ്യാപനത്തോടെ കേരള ആരോഗ്യ വകുപ്പ് പ്രാബല്യത്തിൽ വരുത്തിയ പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് പോലീസ് നടപടി. ചെന്നൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. തെർമൽ സ്ക്രീനിംഗ് നടത്താൻ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനോട് യാത്രക്കാരൻ കയർത്തുവെന്നും പരിശോധന നടത്താതെ വിമാനത്താവളത്തിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചെന്നുമാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

arrested1-156429

ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അത്തരത്തിലുള്ള ഒരു പരിശോധനകൾക്കൊന്നും വിധേയനായിട്ടില്ലെന്നാണ് ഇയാൾ ഉന്നയിക്കുന്ന വാദം. മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഇയാൾ ആരോഗ്യ വകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കാനും തയ്യാറായിരുന്നില്ല. ആരോഗ്യവകുപ്പ് ജീവനക്കാരോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നും പോലീസ് പറയുന്നു.

കേരളത്തിൽ കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാനം പൂർണ്ണമായി അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. 94പേരാണ് കേരളത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നത്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ 276 ഡോക്ടർ‍‍മാരെ അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്.‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് വ്യക്തമാക്കിയിരുന്നു.

എറണാകുളം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലുൾപ്പെടെ നിരോധനാജ്ഞയും നിലവിലുണ്ട്.
കേരളം ഉൾപ്പെടെ രാജ്യത്തെ 26 സംസ്ഥാനങ്ങളും മാർച്ച് 31 വരെ പൂർണമായി അടച്ചിട്ട നിലയിലാണുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയ സർക്കാർ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിൽ മൂന്നര ലക്ഷത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 16000 ലധികം പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവുമധികം പേർ മരണമടഞ്ഞിട്ടുള്ളത്.

പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; ആശ്വാസ നടപടിയുമായി കേന്ദ്രംപാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; ആശ്വാസ നടപടിയുമായി കേന്ദ്രം

എഫ്ഇഎഫ്എസ്ഐക്ക് 50 ലക്ഷം നൽകി രജിനികാന്ത്: കൈത്താങ്ങുമായി സൂര്യയും കാർത്തിയും മക്കൾ സെൽവനുംഎഫ്ഇഎഫ്എസ്ഐക്ക് 50 ലക്ഷം നൽകി രജിനികാന്ത്: കൈത്താങ്ങുമായി സൂര്യയും കാർത്തിയും മക്കൾ സെൽവനും

English summary
Passenger at Kochi airport arrested after he refused to undergo Coronavirus test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X