കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക യാത്ര: ഓഗസ്റ്റ് ആദ്യം മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം; കെഎസ്ആര്‍ടിസി

Google Oneindia Malayalam News

തിരുവനന്തപുരം: കർണ്ണാടകത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ പുതിയ നിർദേശം. കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് യാത്രയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവശം കരുതണമെന്നാണ് കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവിൽ പരാമർശിക്കുന്നത്. ഈ കെഎസ്ആര്‍ടിസിയില്‍ കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യില്‍ കരുതണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്ന് മുതൽ ഈ ചട്ടം കർശനമായി പാലിക്കണമെന്നാണ് കെഎസ്ആർടിസി നൽകിയിട്ടുള്ള അറിയിപ്പ്.

മണിക്കുട്ടൻ പോയപ്പോൾ തുള്ളിച്ചാടി? ചെന്നൈയിൽ ബിഗ് ബോസ് താരങ്ങൾ തമ്മിലടിച്ചോ? മറുപടിയുമായി സൂര്യമണിക്കുട്ടൻ പോയപ്പോൾ തുള്ളിച്ചാടി? ചെന്നൈയിൽ ബിഗ് ബോസ് താരങ്ങൾ തമ്മിലടിച്ചോ? മറുപടിയുമായി സൂര്യ

നേരത്തെ ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി യാത്ര ചെയ്യാവുന്ന സൌകര്യമുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദേശങ്ങളുള്ളത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത ആർക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്രയിൽ നിന്ന് കർണ്ണാടകത്തിൽ നിന്ന് വരുന്നവർക്കും ഈ ചട്ടം ബാധകമാണ്.

ksrtc-1584

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇതിന് പറമേ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോകുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. തമിഴ്നാട് അന്തർ സംസ്ഥാന യാത്രയ്ക്ക് അനുമതി നൽകാത്തതിനാൽ സേലം ബെംഗളൂരുവിലേക്കും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നാഗർകോവിൽ, തേനി വഴിയുള്ള സർവീസുകളും പുനരാരംഭിക്കാനും സാധിച്ചിട്ടില്ല.

Recommended Video

cmsvideo
Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra

English summary
Passengers need to take RTPCR negative certificate to travel to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X