Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറനാടിലെ യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞു... ഞെട്ടിപ്പിക്കുന്ന പ്രതിഷേധം, വീഡിയോ...

തുറവൂര്‍: ചരിത്രത്തിലാദ്യമായി(?) തീവണ്ടി യാത്രക്കാര്‍ സഹികെട്ട് വ്യത്യസ്തമായ സമരത്തിനിറങ്ങി. എന്നാലത് മറ്റ് യാത്രക്കാര്‍ക്ക് സമ്മാനിച്ചത് കൂടുതല്‍ ദുരിതം

ജനശതാബ്ദി എക്‌സ്പ്രസ് കടത്തി വിടാന്‍ വേണ്ടി ഏറനാട് എക്‌സ്പ്രസ് പിടിച്ചിട്ടതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഏറനാട് എക്പ്രസിലെ യാത്രക്കാര്‍ തുറവൂര്‍ സ്റ്റേഷനില്‍ ജനശതാബ്ദി എക്‌സ്പ്രസ് തീവണ്ടി തടഞ്ഞിട്ടു.

Train Block

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 3.35 നാണ് ഏറനാട് എക്‌സ്പ്രസ് പുറപ്പെടുക. ആറ് മണിക്ക് ജനശതാബ്ദിയും. പക്ഷേ, ജനശതാബ്ദി കടന്നുപോകാന്‍ വേണ്ടി ഏറനാട് എക്‌സ്പ്രസ് സ്ഥിരമായി പിടിച്ചിടാറുണ്ട്. ഇത് പതിവ് സംഭവമാകുന്നതാണ് ഏറാനാടിലെ സ്ഥിരം യാത്രക്കാരെ ക്ഷുഭിതരാക്കിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ തീവണ്ടികളെല്ലാം വൈകിയാണ് ഓടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയാണ് കാരണം. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് ഏറനാട് എക്‌സ്പ്രസ് തുറവൂര്‍ സ്റ്റേഷനില്‍ എത്തിയത്. അപ്പോഴാണ് ജനശതാബ്ദി കടന്നുപോകാന്‍ വീണ്ടും വണ്ടി പിടിച്ചിട്ടത്.

ഇതോടെ യാത്രക്കാരുടെ പ്രതിഷേധം കൈവിട്ടുപോയി. അവര്‍ പുറത്തിറങ്ങി ജനശതാബ്ദി എക്‌സ്പ്രസ് തന്നെ തടഞ്ഞിട്ടു. എന്നാല്‍ റെയില്‍വേ അധികൃതര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ വേണമെങ്കില്‍ കയറുന്നതിനായി ജനശതാബ്ദി എക്‌സ്പ്രസിന് തുറവൂര്‍ സ്റ്റേഷനില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്രെ. അത് ഉപയോഗിക്കാതെയാണ് യാത്രക്കാര്‍ തീവണ്ടി തടഞ്ഞത് എന്നാണ് വാദം.

എന്നാല്‍ ഏറനാട് എക്‌സ്പ്രസിലെ ടിക്കറ്റ് ഉപയോഗിച്ച് ജനശതാബ്ദിയില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. ജനശതാബ്ദിയ്ക്ക് പ്രത്യേക ടിക്കറ്റ് തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+