Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം; യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു

അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം.
യാത്രക്കാര‍ന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.എയര്‍ അറേബ്യയുടെ വിമാനത്തിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.

ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 2 പേരെയുമാണ് തടഞ്ഞത്. പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാനുള്ള ശ്രമങ്ങളും വിമാനത്തിൽ വെച്ചുണ്ടായിരുന്നു.

flight1-

സംഭവം നടന്നപ്പോൾ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്രക്കാർ നാട്ടിലെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+