'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ
കൊച്ചി: നസ്രിയയും ഫഹദ് ഫാസിലും അഭിനയിച്ച അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെ 'ശപിച്ച്' പാസ്റ്റര്‍. ആത്മീയ ചൂഷണത്തെ കുറിച്ച് ട്രാന്‍സ് കൈകാര്യം ചെയ്യുന്നത്. ഇതിനെതിരെയാണ് പാസ്റ്റര്‍ രംഗത്തെത്തിയത്.
മറ്റൊരു വിഷയവും ഇല്ലാതായോടെയാണ് സിനിമാക്കാര് ഇപ്പോള്‍ പാസ്റ്റര്‍മാരെ കുറിച്ചുള്ള ചിത്രം പിടിച്ചിരിക്കുന്നതെന്നാണ് വീഡിയോയില്‍ പാസ്റ്റര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ മഹാരാജ്യത്ത് കാര്യങ്ങള്‍ക്ക് മാറ്റം വരാന്‍ പോകുകയാണെന്നും ജനം ഇവിടേക്ക് ഒഴുകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ആത്മീയ ചൂഷണം
ഒരു മോട്ടിവേഷ്ണല്‍ സ്പീക്കറായ വിജു പ്രസാദ് എന്ന സാധാരണക്കാരന് ജ്യോഷ്വാ കാള്‍ട്ടന്‍ എന്ന വ്യാജ പാസ്റ്ററായി മാറുന്നതും അയാളുടെ വളര്‍ച്ചയുമാണ് ചിത്രത്തില്‍ പറയുന്നത്. ഭക്തിയുടേയും വിശ്വാസത്തിന്റേയും മറവില്‍ നടത്തുന്ന ബിസിനസുകള്‍ തുറന്ന് കാട്ടുന്നതാണ് ചിത്രം. ഇതിനെതിരെയാണ് പാസ്റ്ററുടെ പ്രസംഗം. ഇയാളുടെ വാക്കുകളിലേക്ക്

ട്രാന്‍സ് താരങ്ങളെ 'ശപിച്ച്'
ജുറാസിക് പാര്‍ക്ക് എന്നൊരു സിനിമ എടുത്തിട്ടുണ്ട്. അങ്ങനെയൊരു സാധനം ഇന്ന് ജീവനോടെ ഇല്ല.അതിന്റെ പേരില്‍ കൊറേ കാശ് ഉണ്ടാക്കി, സംവിധായകനും നിര്‍മ്മാതാവും. ഇപ്പോ പക്ഷേ സിനിമ പിടിക്കാന്‍ കഥയൊന്നുമില്ല. അതുകൊണ്ട് പാസ്റ്റേഴ്സ് ആണ് ഇപ്പോള്‍ വിഷയം.

ഞങ്ങള്‍ ഇട്ട് തരാം
നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. വേറെ ഒരു നിവൃത്തി ഇല്ലേങ്കില്‍ അങ്ങനെ അങ്ങോട്ട് പിടിച്ച് തിന്ന്. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ,

അതങ്ങ് മാറും
ആമേന്‍ ഇവര്‍ക്കറിയത്തില്ല ഇതിന്റെ ഐഡിയ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. ഇതിനകത്ത് ഇതുപോലൊരു വിടുതല്‍ ഉണ്ടെന്ന് അറിയിത്തില്ല. ഇതോട് കൂടി അതങ്ങ് മാറും.

യേശുവിന് എന്തോ പറ്റീ
ലക്ഷങ്ങള്‍, കോടികള്‍ ഇത് ഇങ്ങനെയാണോയെന്ന് അറിയാന്‍ വേണ്ടി ആരാധനാലയത്തിലേക്ക് വരാന്‍ പോകുവാ. ഇന്ത്യ മഹാരാജ്യത്ത് കാര്യങ്ങള്‍ക്ക് മാറ്റം വരാന്‍ പോകുവാ.
കസാന്ത് സാക്കീത് എന്ന് പറയുന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന് പറഞ്ഞൊരു നോവലെഴുതി. യേശുവിന് എന്ത് ചുക്കാ പറ്റിയേ, വേറൊരു വിരുതന് അത് സിനിമയാക്കി. യേശുവിന് എന്തോ പറ്റീ.

ഒന്നും പറ്റൂല
യേശുവിനൊന്നും പറ്റീല്ലെങ്കില് ഇതിനേക്കാള്‍ വലുത് വന്നാലും നമ്മുക്കും ഒന്നും പറ്റൂല.കൃപയുള്ളവര്‍ ദൈവത്തെ സ്തുതിച്ചാട്ടെ. ഞാന്‍ ഇങ്ങനെ ആലോചിക്കുവാരുന്നു, നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന്, അത് ഏതായാലും നടന്നു.
സൊഖവാ,
എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കൊക്കെ സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാാാന്‍....., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും. അതിന്റെ സകല പ്രവര്‍ത്തകരുടേയും മേല്‍ ദെവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടും.