കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇടയ ലേഖനം

  • By Soorya Chandran
Google Oneindia Malayalam News

Idaya Lekhanam
തൊടുപുഴ: പണ്ട് സ്ഥിരമായി സിപിഎമ്മിനെതിരെ ആയിരുന്നു ക്രിസ്ത്യന്‍ സഭകള്‍ ഇടയ ലേഖനം ഇറക്കിക്കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുത്, സിപിഎമ്മുമായി ഒരു തരത്തിലും സഹകരിക്കരുത് എന്നൊക്കെയായി ഇടയ ലേഖനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴിതാ മലയോര കര്‍ഷകര്‍ക്ക് വേണ്ടി ഒരു ഇടയേഖനം ഇറങ്ങിയിരിക്കുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിയാണ് കത്തോലിക്ക സഭ ഇടുക്കി രൂപത ഇടയ ലേഖനം ഇറക്കിയിരിക്കുന്നത്. ഇത്തവണ ഏതെങ്കിലും പാര്‍ട്ടിയെ മാത്രം ലക്ഷ്യമിട്ടല്ല ആക്രമണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനൂകൂലിക്കുന്നവരെ സംഘടിതമായിത്തന്നെ നേരിടണം എന്നാണ് ഇടയ ലേഖനത്തിലെ ആഹ്വാനം.

പറഞ്ഞാല്‍ കേള്‍ക്കാത്ത രാഷ്ട്രീയ പാര്‍ട്ടിക്കാരെ തിരഞ്ഞെടുപ്പില്‍ നേരിടുമെന്നും ഭീഷണിയുണ്ട്. പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരേയും ജനപ്രതിനിധികളേയും തെരുവില്‍ നേരിടുമെന്നും ഇടയേഖനം പേടിപ്പിക്കുന്നുണ്ട്.

2013 നവംബര്‍ 10 ന് ഞായറാഴ്ച കുര്‍ബാനക്കിടെയാണ് ഇടുക്കി രൂപയിലെ പളഅളികളില്‍ ഈ ഇടയ ലേഖനം വായിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്ന് പിന്‍മാറണം എന്നും ഇടയ ലേഖനം ആവശ്യപ്പെടുന്നു.

English summary
Idukki Dioces addressed a pastora letter against the Gadgil Commission report on 2013 November 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X