കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗനെതിരേയും ഇടയ ലേഖനം

  • By Soorya Chandran
Google Oneindia Malayalam News

Idaya lLekhanam
കോഴിക്കോട്: പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തിന്റെ മലയോര മേഖലയില്‍ പ്രതിഷേധങ്ങള്‍ നടക്കുകയായണല്ലോ. ആദ്യം സമരം തുടങ്ങിയ പള്ളി പ്രതിനിധികള്‍ ഇപ്പോള്‍ നിലപാട് അല്‍പം മാറ്റിയിട്ടുണ്ട്. സോണിയ ഗാന്ധിയെ ബിഷപ്പ് നേരിട്ട് കണ്ട് സംസാരിച്ചതോടെയാണ് പള്ളിയുടെ നിലപാട് ഇത്തിരി അയഞ്ഞത്.

എന്നാല്‍ പ്രതിഷേധം നിര്‍ത്തിയാലും നിയപാടില്‍ അയവ് വന്നാല്‍ വിശ്വാസികള്‍ പൊറുക്കില്ലെന്ന് സഭക്ക് നന്നായി അറിയാം. ഈ സാഹചര്യത്തിലാണ് ഇടയ ലേഖനവും ആയി സഭ രംഗത്ത് വന്നിരിക്കുന്നത്.

കോഴിക്കോട് താമരശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് 2013 നവംബര്‍ 17 ന് ഞായറാഴ്ച ഇടയലേഖനം വായിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധം തുടരും എന്നാണ് ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ആശ്വാസ വാക്കുകള്‍കൊണ്ട് മാത്രം തങ്ങള്‍ തൃപ്തരാവില്ല എന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടയ ലേഖനത്തില്‍ ഉള്ളത്. പരിസ്ഥിതി പ്രമേമികളേയും ഇടയ ലേഖനം വിമര്‍ശിക്കുന്നു. കാടിനേയും മൃഗങ്ങളേയും കുറിച്ച് പറയുന്നവര്‍ മനുഷ്യരെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് ഇടയ ലേഖനം ആരോപിക്കുന്നത്. കര്‍ഷകരാണ് പ്രകൃതിയെ ശരിക്കും സംരക്ഷിക്കുന്നതെന്നും കര്‍ഷകന്റെ നിലനില്‍പിന് വേണ്ടിയാണ് ഈ സമരമെന്നും ഇടയ ലേഖനത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ പ്രതിഷേധത്തിന് വേണ്ടത്ര് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിയും ഇടയ ലേഖനം മുഴക്കുന്നുണ്ട്.

English summary
Pastoral letter against Kasturirangan Report issued by Thamarassery Diocese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X