കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ 3 പേരുടെ മൃതദേഹം കിട്ടി; തിരച്ചില്‍ തുടരുന്നു
കുറ്റിയാടി: പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ അഞ്ചു പേരെ കാണാതായി. അവധി ആഘോഷിക്കാന്‍ പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളെയാണ് കാണാതായത്.
9 പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ടവര്‍ കാട്ടിലെവിടെയെങ്കിലും നീന്തി രക്ഷപ്പെട്ടോയെന്ന് സംശയമുണ്ട്. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ഉള്‍വനത്തിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

കറ്റോടി ചന്ദ്രന്റെ മകന് അശ്വന്ത്, പാറയുള്ളപറമ്പത്ത് രാജീവന്റെ മകന് അക്ഷയ്രാജ്, പാറക്കല്‍ രാമകൃഷ്ണന്റെ മകന് രജീഷ്, പാറയുള്ളപറമ്പത്ത് രാജന്റെ മകന് വിഷ്ണു, ദേവദാസിന്റെ മകന് വിപിന്‍ദാസ്, കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന് ഷൈന്‍ ശശി എന്നിവരെയാണ് കാണാതായത്. 18-25നും വയസിനിടയിലുള്ളവരാണ് കാണാതായവരെല്ലാം.
ഇവരിൽ പാറക്കൽ രജീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുലർച്ചയോടെഷൈൻ ശശിയുടെ മൃതദേഹവും കണ്ടെടുത്തു. രാവിലെ ഒരു മുൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ളപറമ്പത്ത് അമല്‍, പാറയുള്ളപറമ്പത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്. പത്തുപേരാണ് കുളിക്കാനായി പുഴക്കരയിലെത്തിയത്. ഷിബിന്ദാസിന് നീന്തല്‍ വശമില്ലാത്തതിനാല്‍ പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ കരയിലേക്ക് എടുക്കാന്പോയപ്പോഴാണ് മഴവെള്ളപ്പാച്ചിലുണ്ടായത്.
മലവെള്ളപ്പാച്ചിലിന് ശക്തി വര്‍ദ്ധിച്ചതിനാല്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ പ്രയാസപ്പെടുകയാണ്. തിരച്ചിലില്‍ സഹായിക്കാനായി ദേശീയ ദുരന്ത നിവാരണ സംഘം എത്തും. മന്ത്രി ടിപി രാമകൃഷ്ണന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രാത്രിയിൽ തന്നെ സ്ഥലത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എകെ ശശീന്ദ്രന്, എംഎൽഎ ഇകെ വിജയന് തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications