24നും 25നും നിയമസഭാ സമ്മേളനം, പിടിഎ റഹീം പ്രൊടെം സ്പീക്കർ, ഗോപാലകൃഷ്ണ കുറുപ്പ് അഡ്വക്കേറ്റ് ജനറല്‍
തിരുവനന്തപുരം: മെയ് 24, 25 തിയ്യതികളില്‍ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരും. നിയമസഭ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രൊടെം സ്പീക്കറായി പിടിഎ റഹീമിനെ നിയമിക്കാന്‍ തീരുമാനിച്ചു. കുന്നമംഗലം എംഎല്‍എ ആണ് പിടിഎ റഹീം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെയും നിയമിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് പൊളിറ്റിക്കൽ സെക്രട്ടറി. അഡ്വക്കേറ്റ് കെ ഗോപാലകൃഷ്ണ കുറുപ്പ് ആണ് പുതിയ അഡ്വക്കേറ്റ് ജനറല്‍. കെ രാമചന്ദ്രന്‍ പ്ലാനിംഗ് ബോര്‍ഡ് അധ്യക്ഷനും അഡ്വക്കേറ്റ് ടിഎ ഷാജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാവും.

Recommended Video
അഡ്വക്കേറ്റ് ജനറല്‍ ആകുന്ന കെ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവിൽ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ആയി സേവനമനുഷ്ഠിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, തിരുവനന്തപുരം നഗര സഭ, കൊച്ചി ദേവസ്വം ബോർഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈ കോടതിയിലെ സ്റ്റാൻഡിങ് കൗൺസെൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 2010 ൽ കേരള ഹൈ കോടതി സീനിയർ പദവി നൽകി. 2005 ൽ കേരള ഹൈ കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈ കോർട്ട് കമ്മിറ്റി പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്. അഡ്വക്കേറ്റ് ടിഎ ഷാജി നിലവിൽ കേരള ഹൈ കോടതിയിലെ സീനിയർ അഭിഭാഷകൻ ആണ്. നിലവിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്












Click it and Unblock the Notifications