കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയ്ക്ക് കരുത്തേകി ആന്റോ ആന്റണി എംപി; 87.94 ശതമാനം ഫണ്ട് വിനിയോഗം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: 2018ൽ വാർത്തകളിൽ ഏറ്റവും നിറഞ്ഞുനിന്ന ജില്ലയാണ് പത്തനംതിട്ട. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചതും പത്തനംതിട്ടയിലാണ്. പത്തനംതിട്ടയുടെ ശക്തനായ നേതാവാണ് ആന്റോ ആന്റണി. 2004ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നു മത്സരിച്ച് പരാജയപ്പട്ടെങ്കിലും 2009ലും 2014ലുംവ്യക്തമായ ഭൂരിപക്ഷത്തോടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ എംപിയായി ആന്റോ ആന്റണി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പത്തനംതിട്ടയുടെ പിന്നോക്ക മേഖലകളിൽ വികസനം എത്തിക്കുകയായിരുന്നു പ്രധാന കർമ പദ്ധതി. തുടർപഠനത്തിന് സൗകര്യം ഇല്ലാതെ വന്നതോടെ പഠനം മുടങ്ങിയ ആദിവാസികുട്ടികൾക്ക് എംപിയുടെ നേതൃത്വത്തിൽ സഹായം എത്തിച്ചു. പ്രളയക്കെടുതികളിലും മണ്ഡലത്തിന് കരുത്തേകി നിന്നു.

mp

എംപി ഫണ്ട് സംസ്ഥാനത്ത് നല്ല രീതിയിൽ വിനിയോഗിച്ച എംപിയാണ് ആന്റോ ആന്റണി. 18. 56 കോടി രൂപയാണ് ഇക്കുറി എംപി ഫണ്ടിലേക്ക് അനുവദിച്ചത്. 34.66 കോടി രൂപയുടെ നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 21.6 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഇതിൽ 15.39 കോടി രൂപ ഇതുവരെ ചിലവഴിച്ചു. അനുവദിച്ച തുകയുടെ 87. 94 ശതമാനം മാത്രമാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. അനുവദിച്ച തുകയിൽ 3.17 കോടിയോളം രൂപ ബാക്കിണ്ടെന്നാണ് ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനുംഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനും

English summary
pathanamthitta mp anto antony performance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X