കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ട കളക്ട്രേറ്റിൽ പോവാൻ 'കയ്യിൽ' പണം വേണ്ട

എടിഎമ്മുകളിൽ നിന്ന് കിട്ടുന്നത് 2000 രൂപ. അത് ചില്ലറ ആക്കിയും കിട്ടുന്നില്ല.അത്യാവശ്യത്തിന് ബില്ല് അടയ്ക്കാനും, ഫീ അടയ്ക്കാനും ഇനി കയ്യിൽ പണം കരുതേണ്ട.

Google Oneindia Malayalam News

പത്തനംതിട്ട:സംസ്ഥാനത്തെ ആദ്യത്തെ പണരഹിത ജില്ലാ ഭരണകേന്ദ്രമായി പത്തനംതിട്ട കളക്ട്രേറ്റ് മാറി. നോട്ടിന്‌റെ ഉപയോഗം കുറച്ച് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്‌റെ നിര്‍ദ്ദേശത്തിന്‌റെ ചുവട് പിടിച്ചാണ് ഇത്. ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ആണ് പണരഹിത ഇടപാടുകള്‍ സജീവമാക്കുന്നതിന് നേതൃത്വം നല്‍കിയത്.

Pathanamthitta Cashless

ഒരു സ്ഥലത്തെ 10 വ്യാപാരികളും 40 ഉപഭോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടെ ക്യാഷ്ലെസ് ആയി പ്രഖ്യാപിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിന്‌റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കളക്ടേറ്റിലെ 50 ജീവനക്കാര്‍ 2 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് നോട്ടുരഹിത സമ്പത്ത് വ്യവസ്ഥയുടെ ഭാഗമായത്. ജില്ലാ ഭരണകൂടവും ഐടി മിഷനും, ജില്ലാ ലീഡ് ബാങ്കും സംയുക്തമായാണ് ഇതിനുള്ള പദ്ധതി നടപ്പിലാക്കിയത്.

കളക്ട്രേറ്റിലെ ജീവനക്കാര്‍ മൊബൈലില്‍ എസ്ബിഐ ബഡ്ഡി വാലറ്റ് ഡൗണ്‍ ലോഡ് ചെയ്താണ് നോട്ട് രഹിത സമ്പത്ത് വ്യവസ്ഥയുടെ ഭാഗമായത്. നഗരത്തിലെ വ്യപാരികളുെ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമനുസരിച്ച് മുന്നോട്ടെത്തിയിട്ടുണ്ട്.

കളക്ട്രേറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനായും നികുതികളും ബില്ലുകളും അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തുക.

English summary
The district collectorate was declared 'cashless' after more than 100 employees of the collectorate switched their payment mode to digital system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X