'ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നു; ദൃശ്യങ്ങള്‍ നല്‍കിയിട്ടും നടപടിയില്ല'
പത്തനംതിട്ട: കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിന്റെ മരണത്തില്‍, ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പരാതിയുമായി കുടുംബം. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നുവെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും കുടുംബം ആരോപിച്ചു.
ഏപ്രില്‍ 26നാണ് ബിന്‍സിയെ ഭര്‍ത്താവ് ജിജോയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസമായപ്പോഴായിരുന്നു മരണം. കഴിഞ്ഞ ദിവസം ബിന്‍സിയുടെ ഫോണില്‍ നിന്ന് ഭര്‍തൃമാതാവ് മര്‍ദിക്കുന്നതിന്റെയും ഭര്‍ത്താവിന്റെ മര്‍ദനമേറ്റതിന്റെ പാടുകളുള്ള ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

ഈ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും മാവേലിക്കര പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി.കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ബിന്‍സിയെ ഉപദ്രവിച്ചതെന്നും എന്നിട്ടും സ്ത്രീധന പീഡനത്തിനോ, ആത്മഹത്യാ പ്രേരണയ്‌ക്കോ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും കുടുംബം പറയുന്നു.
ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത
ബിന്‍സി തൂങ്ങി മരിച്ചതാണ് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ശ്വാസതടസ്സം മൂലം മരിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തൂങ്ങി മരിച്ചതാണെന്നും, തൂങ്ങാനുപയോഗിച്ച ഷാള്‍ കഴുകിയിട്ടെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും സമ്മതിച്ചു.
ചെറിയ കാര്യത്തിന് പോലും ഭര്‍ത്താവ് ബിന്‍സിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നത്. മൂന്നു മാസം മുമ്പാണ് യുവതിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് ബിന്‍സിക്ക് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്.
ചെറിയ കാര്യങ്ങള്‍ക്കു വരെ ബിന്‍സിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും. ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടുകയും ചെയ്യും. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ബിന്‍സി ചോദിക്കുമ്പോള്‍ 'ഇതൊരു രസമല്ലെ' എന്നാണ് അയാള്‍ പറയുന്നതെന്നും ബിന്‍സി പറഞ്ഞതായി ബന്ധു പറഞ്ഞു.
മര്‍ദനം കാരണം മുന്‍പും ബിന്‍സി സ്വന്തം വീട്ടിലേക്കു പോന്നിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്ന ബിന്‍സി ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ സംശകരമായ പാടുകളുണ്ടായിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഭര്‍ത്താവ് പോലീസിനോടു പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണമെന്ന് കണ്ടെത്തി. തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications