കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്? അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ കേരളത്തില്‍ ബിജെപി മത്സരിക്കുന്ന 13 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ചില മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ നിന്ന് തഴയപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോഴും കീറാമുട്ടി ആയിരിക്കുന്നത് പത്തനംതിട്ട മണ്ഡലമാണ്. എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഏറെ കുറെ പൂര്‍ത്തിയാക്കിയിട്ടും എന്തുകൊണ്ട് കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി വെച്ചെന്നതാണ് ഇപ്പോള്‍ ആകാംഷ നിറയ്ക്കുന്നത്.

<strong>'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ എങ്കിലും ആയുസ് വേണ്ടേ കോണ്‍ഗ്രസുകാരെ?' തേച്ചൊട്ടിച്ച് എം സ്വരാജ്</strong>'നിലപാടുകള്‍ക്ക് മണിക്കൂറുകളുടെ എങ്കിലും ആയുസ് വേണ്ടേ കോണ്‍ഗ്രസുകാരെ?' തേച്ചൊട്ടിച്ച് എം സ്വരാജ്

പത്തനംതിട്ടയ്ക്കായി നിരവധി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കെ സുരേന്ദ്രനാകും സ്ഥാനാര്‍ത്ഥിയാവുകയെന്നായിരുന്നു ഒടുവിലെ റിപ്പോര്‍ട്ട്. എന്നാല്‍ പത്തനംതിട്ടയില്‍ കേന്ദ്ര നേതൃത്വം സസ്പെന്‍സ് കളിക്കുന്നത് കോണ്‍ഗ്രസ് വിട്ട് വരുന്ന മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 സസ്പെന്‍സ് നിലനിര്‍ത്തി പട്ടിക

സസ്പെന്‍സ് നിലനിര്‍ത്തി പട്ടിക

വ്യാഴാഴ്ച രാത്രിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പത്തനംതിട്ട ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രതീക്ഷിച്ച പോലെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. ആറ്റിങ്ങല്‍ ശോഭാ സുരേന്ദ്രന് ലഭിച്ചു.

 ശോഭയ്ക്ക് ആശ്വാസം

ശോഭയ്ക്ക് ആശ്വാസം

പാലക്കാടാണ് ശോഭ ആവശ്യപ്പെട്ടതെങ്കിലും ജില്ലാ പ്രസിഡന്‍റും മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ടോം വടക്കന് സീറ്റ് ലഭിച്ചത്. വടക്കന് കൊല്ലം സീറ്റ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിരുന്നു.

 വടക്കന് പിടിവിട്ടു

വടക്കന് പിടിവിട്ടു

എന്നാല്‍ സംസ്ഥാന നേതൃത്വം ഇതിനെ ശക്തമായി എതിര്‍ത്തു. ഇതോടെ കൊല്ലത്ത് കെവി ബാബുവിനാണ് നറുക്ക് വീണത്.മുന്‍ കോണ്‍ഗ്രസ് സഹയാത്രികനായ കെഎസ് രാധാകൃഷ്ണന് ആലപ്പുഴയും ലഭിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കും. അതേസമയം എംടി രമേശ് പട്ടികയില്‍ നിന്ന് പുറത്തായി.

 പത്തനംതിട്ടയില്‍ സസ്പെന്‍സ്

പത്തനംതിട്ടയില്‍ സസ്പെന്‍സ്

ഏറെ കുറേ പ്രതീക്ഷിച്ച പേരുകള്‍ തന്നെയാണ് പുറത്തുവന്നതെങ്കിലും ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെ നിരവധി പേരാണ് പത്തനംതിട്ടയ്ക്കായി അവകാശം ഉന്നയിച്ചത്.

 പ്രതിഷേധം വിലപ്പോയില്ല

പ്രതിഷേധം വിലപ്പോയില്ല

അതേസമയം കെ സുരേന്ദ്രന് വേണ്ടിയായിരുന്നു പ്രവര്‍ത്തകരും നേതാക്കളില്‍ ഒരു വിഭാഗവും ആദ്യം മുതല്‍ തന്നെ രംഗത്തെത്തിയത്. ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

 ഭീഷണി മുഴക്കി പ്രവര്‍ത്തകര്‍

ഭീഷണി മുഴക്കി പ്രവര്‍ത്തകര്‍

എന്നാല്‍ ദില്ലിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പത്തനംതിട്ട സീറ്റ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ പ്രവര്‍ത്തകര്‍ പ്രത്യക്ഷമായി തന്നെ സുരേന്ദ്രന് വേണ്ടി രംഗത്തെത്തി. പിള്ളയെ മത്സരിപ്പിച്ചാല്‍ പ്രചരണരംഗത്ത് നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

 വന്‍ ട്വിസ്റ്റ്

വന്‍ ട്വിസ്റ്റ്

ഇതോടെ കെ സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര നേതൃത്വം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിച്ചില്ല.

 ആര്‍എസ്എസിനെ പരിഗണിച്ചില്ല?

ആര്‍എസ്എസിനെ പരിഗണിച്ചില്ല?

കെ സുരേന്ദ്രനായി ആര്‍എസ്എസ് നേരിട്ട് ഇടപെട്ടിരുന്നു. ഇതു കൂടാതെ കെ സുരേന്ദ്രന്‍റെ പേര് മാത്രമാണ് മണ്ഡലത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതെന്ന് എംടി രമേശും പറയുന്നു. എന്നാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി വെച്ചത് പിള്ളയുടെ സമ്മര്‍ദ്ദം മൂലമാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 തിരിച്ചടി

തിരിച്ചടി

നായര്‍ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമോയെന്ന വിലയിരുത്തല്‍ ഉണ്ട്. മാത്രമല്ല എന്‍എസ്എസ് പിഎസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 കേരളത്തിലെ പ്രകടനം

കേരളത്തിലെ പ്രകടനം

ശബരിമല വിഷയത്തോടെ ബിജെപി ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിക്കുന്ന ചെറിയ പാളിച്ച പോലും സംസ്ഥാനത്തെ പ്രകടനത്തെ തന്നെ ബാധിക്കുമെന്നും ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നുണ്ട്.

 കോണ്‍ഗ്രസിലെ പ്രമുഖന്‍

കോണ്‍ഗ്രസിലെ പ്രമുഖന്‍

അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ സസ്പെന്‍സ് ഒഴിച്ചിട്ടത് കോണ്‍ഗ്രസില്‍ നിന്നും വരുന്ന പ്രമുഖ നേതാവിന് വേണ്ടിയാണെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ടോം വടക്കന് പിന്നാലെ പേര് കേട്ടാല്‍ ഞെട്ടിപ്പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ടോം വടക്കനും ഇത് സമ്മതിച്ചിരുന്നു.

 പരിഹരിക്കാന്‍

പരിഹരിക്കാന്‍

ബജെപി സംസ്ഥാന അധ്യക്ഷന് സീറ്റില്ലെന്ന് ഉറപ്പായതോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണ് സീറ്റ് ഒഴിച്ചിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് കേവസം സാങ്കേതികത്വം മാത്രമാണെന്നാണ് ബിജെപി സംസ്ഥാന ഘടകം വിശദീകരിക്കുന്നത്.

English summary
pathanamthitta bjp candidate list is in confussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X