കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!

നാണയം എണ്ണിതീരാത്തതിനാല്‍ ജീവനക്കാര്‍ക്ക് ക്ഷേത്രങ്ങളിലേക്ക് മടങ്ങാനാകുന്നില്ല

Google Oneindia Malayalam News
sabarimala

പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയം ഇനിയും എണ്ണിതീര്‍ന്നില്ല. 600 ലേറെ ജീവനക്കാര്‍ 69 ദിവസമായി കാണിക്ക എണ്ണല്‍ ജോലിയില്‍ ആണ്. എന്നാല്‍ ജീവനക്കാര്‍ എണ്ണി തളര്‍ന്നു എന്നല്ലാതെ കാണിക്ക എണ്ണി തീര്‍ന്നിട്ടില്ല. നാണയങ്ങള്‍ ഇപ്പോഴും കുന്നുകൂടി ഇരിക്കുകയാണ്. കാണിക്ക മുഴുവന്‍ എണ്ണി തീരാതെ ഈ ജീവനക്കാര്‍ക്ക് പോകാനും സാധിക്കില്ല.

അതിനാല്‍ കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് അവധി നല്‍കാനായി ദേവസ്വം ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്. കാണിക്കയായി ലഭിച്ച നോട്ടുകള്‍ എണ്ണി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ കാണിക്കയായി ലഭിച്ച നാണയങ്ങള്‍ മൂന്ന് കൂനകളായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതില്‍ ഒരു കൂന നാണയം മാത്രമാണ് എണ്ണി തീര്‍ന്നിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ബാക്കിയുള്ള കൂനകള്‍ എണ്ണി തീരാന്‍ ചുരുങ്ങിയത് രണ്ട് മാസം കൂടി സമയം വേണ്ടി വരും എന്നാണ് കണക്ക്.

കാണിക്കയെണ്ണുന്നവര്‍ക്ക് ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്

കാണിക്കയെണ്ണുന്നവര്‍ക്ക് ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്

ഇതിനിടെ ജീവനക്കാരില്‍ ചിലര്‍ക്ക് ഡെങ്കിപ്പനി, ചിക്കന്‍ പോക്‌സ് എന്നിവ ബാധിക്കുകയും ഇവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തിരുന്നു. മാത്രമല്ല ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോയ ജീവനക്കാര്‍ മടങ്ങി എത്താത്തത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ മിക്ക ക്ഷേത്രങ്ങളിലേക്കും ജീവനക്കാരെ ആവശ്യമുണ്ട്. അതിനാല്‍ അതിനാല്‍ ശബരിമലയിലേക്കു നല്‍കിയവരെ തിരികെ അയക്കണം എന്നാണ് ദേവസ്വം ഓഫീസര്‍മാര്‍ പറയുന്നത്.

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശംപെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

ഡ്യൂട്ടി നീട്ടി നല്‍കി

ഡ്യൂട്ടി നീട്ടി നല്‍കി

ശബരിമല സീസണിനോട് അനുബന്ധിച്ച് പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെ ആയിരുന്നു നാണയം എണ്ണാന്‍ നിയോഗിച്ചിരുന്നത്. മകര വിളക്കും അത് കഴിഞ്ഞ് കാണിക്ക എണ്ണുന്നതും കൂടി കണക്കാക്കി ഈ മാസം 20 വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ജീവനക്കാരുടെ ഡ്യൂട്ടി ഇപ്പോള്‍ നീട്ടിക്കൊടുത്തിരിക്കുകയാണ്.

റീല്‍സ് ചെയ്യാന്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി; ഇന്‍സ്റ്റഗ്രാം താരത്തിന് പിന്നീട് സംഭവിച്ചത് കണ്ടോ...റീല്‍സ് ചെയ്യാന്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി; ഇന്‍സ്റ്റഗ്രാം താരത്തിന് പിന്നീട് സംഭവിച്ചത് കണ്ടോ...

ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി നാണയം എണ്ണല്‍

ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി നാണയം എണ്ണല്‍

ഇത് വരെ എണ്ണിയ നോട്ടിന്റേയും നാണയത്തിന്റേയും തുക 119 കോടി ആണ്. ഇനിയുള്ള നാണയങ്ങള്‍ എല്ലാം കൂടി 15 മുതല്‍ 20 വരെ കോടികള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റൂളില്‍ ഇരുന്നാണ് നാണയം എണ്ണല്‍ നടക്കുന്നത്. ആദ്യം ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും. ഇതിന് ശേഷം ഇത് അന്നദാന മണ്ഡപം, പുതിയ ഭണ്ഡാരം, പഴയ ഭണ്ഡാരം എന്നിവിടങ്ങളിലെത്തിക്കും.

ദിലീപ് കേസ്; 'അയാൾക്കെതിരെ അന്ന് അങ്ങനെ ഒരു നടപടി വന്നിരുന്നെങ്കിൽ നടി ആക്രമിക്കപെടാതിരുന്നേനെ'; ഭാഗ്യലക്ഷ്മി<br />ദിലീപ് കേസ്; 'അയാൾക്കെതിരെ അന്ന് അങ്ങനെ ഒരു നടപടി വന്നിരുന്നെങ്കിൽ നടി ആക്രമിക്കപെടാതിരുന്നേനെ'; ഭാഗ്യലക്ഷ്മി

നാണയം എണ്ണുന്നതിനിടയില്‍ വിജിലന്‍സ് പരിശോധനയും

നാണയം എണ്ണുന്നതിനിടയില്‍ വിജിലന്‍സ് പരിശോധനയും

ഇവിടെ നിന്ന് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. നാണയം എണ്ണുന്നതിനിടയില്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ വന്ന് ജീവനക്കാരെ പരിശോധിക്കുന്നുമുണ്ട്. അതേസമയം നാണയം എണ്ണുന്ന പ്രശ്‌നം ബോര്‍ഡ് ഗൗരവമായി ചര്‍ച്ച ചെയ്യും എന്നും ജീവനക്കാരുടെ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കും എന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും വരുമാനം ലഭിച്ച സീസണ്‍

ഏറ്റവും വരുമാനം ലഭിച്ച സീസണ്‍

ശബരിമലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടന സീസണായിരിക്കും ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി കാലത്തെ രണ്ട് വര്‍ഷത്തെ അടച്ചിടലിന് ശേഷം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഭക്തരെ പ്രവേശിപ്പിച്ച സീസണായിരുന്നു ഇത്തവണ. അതിനാല്‍ തന്നെ ക്രിസ്മസ് വെക്കേഷന് മുന്‍പ് തന്നെ അഭൂതപൂര്‍വമായ തിരക്കിന് ആണ് സന്നിധാനം ഇത്തവണ സാക്ഷ്യം വഹിച്ചത്.

ഇതരസംസ്ഥാനത്ത് നിന്നും നിരവധി പേര്‍

ഇതരസംസ്ഥാനത്ത് നിന്നും നിരവധി പേര്‍

മണ്ഡലകാലത്തിന് ശേഷം മകരവിളക്കിനായി ശബരിമല നട വീണ്ടും തുറന്നപ്പോഴും വലിയ ഭക്തജനത്തിരക്കായിരുന്നു ഉണ്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

English summary
Pathanamthitta: coins which pilgrims deposite in treasure in Sabarimala have not yet been counted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X