Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളെപ്പറ്റി അക്ഷയ് കുമാര്‍ സിനിമ എടുക്കും', പത്തനംതിട്ട കളക്ടര്‍ നൂഹിനോട് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍

മുംബൈ: പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുമായി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ നടത്തിയ ഒണ്‍ലൈന്‍ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോകം മുഴുവന്‍ ഇന്ന് നേരിടുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പിബി നൂഹ് നടത്തിയ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്‍ത്തിക് ആര്യന്‍ കളക്ടറെ അഭിമുഖത്തിന് ക്ഷണിച്ചത്. കോകി പൂഛേഗാ എന്ന പരിപാടിയിലാണ് കാര്‍ത്തിക് ആര്യന്‍ നൂഹുമായി സംസാരിച്ചത്.

pb nooh

പത്തനംതിട്ടയില്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ദുരന്തസമയങ്ങളില്‍ കേരളം എങ്ങനെ അതിനെ നേരിടുമെന്ന എല്ലാ കാര്യവും കാര്‍ത്തിക് ആര്യന്‍ അഭിമുഖത്തിനിടെ ചോദിച്ചറിഞ്ഞു. അഭിമുഖത്തിനിടെ കാര്‍ത്തിക് ചോദിച്ചു, നൂഹ് നിങ്ങളാണെന്റെ ഹീറോ എന്ന് മലയാളത്തില്‍ എങ്ങനെ പറയും എന്ന്. പിന്നാലെ കളക്ടര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, കാര്‍ത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍. മൊഴിമാറ്റത്തില്‍ എന്തോ പന്തികേട് തോന്നിയ കാര്‍ത്തികിന് മലയാളം അറിയില്ലെങ്കിലും പറഞ്ഞ കാര്യം തിരിച്ചറിഞ്ഞു.

ഈ അഭിമുഖം കണ്ടുകഴിഞ്ഞാല്‍ അക്ഷയ് കുമാര്‍ നിങ്ങളെ പറ്റി ഒരു സിനിമ എടുക്കും എന്നായിരുന്നു എല്ലാം ചോദിച്ചറിഞ്ഞ ശേഷം കാര്‍ത്തിക് പ്രതികരിച്ചത്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പകര്‍പ്പവകാശം കാര്‍ത്തിക് ആര്യനാണെന്ന് നിങ്ങള്‍ അക്ഷയ് കുമാറിനോട് പറയണമെന്നും താരം ഒര്‍മ്മിപ്പിച്ചു. അഭിമുഖത്തിനിടെ കളക്ടറെ ഹീറോ എന്ന് അഭിസംബോധന ചെയ്തിരുന്നത്. ഏപ്പോഴാണ് താങ്കള്‍ ഒരു ഹീറോ ആണെന്ന് സ്വയം തിരിച്ചറിഞ്ഞതെന്ന് കാര്‍ത്തിക് കളക്ടറോട് ചോദിച്ചു. എന്നാല്‍ ഹീറോ അല്ല ഓഫീസര്‍ മാത്രം എന്നായിരുന്നു നൂഹിന്റെ മറുപടി. രണ്ടും പേരും തമ്മിലുള്ള സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിബി നൂഹിനെ ദേശീയ തലത്തില്‍ പരിചയപ്പെടുത്തിയ കാര്‍ത്തിക് ആര്യനെ മലയാളികള്‍ അഭിനന്ദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+