കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന് കോഴിക്കോട് രണ്ട് ജാമ്യം, പത്തനംതിട്ടയിൽ വീണ്ടും തള്ളി!!! സുരേന്ദ്രൻ വരുത്തിവച്ച വിന...

Google Oneindia Malayalam News

കോഴിക്കോട്/ പത്തനംതിട്ട: ശബരില വിവാദത്തിനിടെ അറസ്റ്റിലായ കെ സുരേന്ദ്രന് അടുത്തിടെ ഒന്നും പുറത്തിറങ്ങാന്‍ ആവില്ലെന്ന് ഉറപ്പായി. കെ സുരേന്ദ്രന് രണ്ട് കേസുകളില്‍ കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾതീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ആണ് ഇപ്പോള്‍ ജാമ്യം കിട്ടിയിട്ടുള്ളത്. കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് എടുത്ത കേസിലും തീവണ്ടി തടഞ്ഞ കേസിലും ആണ് ജാമ്യം കിട്ടിയത്.

'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!'കേസുരേന്ദ്രന്‍' പാവം... ബിജെപി ശബരിമലസമരം നിർത്തി! അല്ല, പിന്നെ തുടങ്ങി! 'പിള്ള' നിലപാടുകൾ- ട്രോൾ!!

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സ്ത്രീയെ തടഞ്ഞ കേസില്‍ ആണ് സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി തള്ളിയത്. 52 വയസ്സായ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തി എന്നതായിരുനനു സുരേന്ദ്രനെതിരെയുള്ള കേസ്.

ജയിലില്‍ തന്നെ

ജയിലില്‍ തന്നെ

മണ്ഡല പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനം നടത്താനെത്തിയപ്പോള്‍ ആയിരുന്നു കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴും ചിത്തിര ആട്ട വിശേഷത്തന് നട തുറന്നപ്പോഴും സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയിരുന്നു.

ഗൂഢാലോചന കേസ്

ഗൂഢാലോചന കേസ്

ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോള്‍ എത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ ഗൂഢാലോചന കുറ്റം ആണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 52 വയസ്സായ യുവതിയെ സന്നിധാനത്ത് പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഈ സമയത്ത് സുരേന്ദ്രന്‍ ശബരിമലയില്‍ ഉണ്ടായിരുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

വാറണ്ടില്ലാതെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് തടവില്‍ വച്ചു എന്നായിരുന്നു നേരത്തെ ജാമ്യാപേക്ഷയില്‍ കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇതിനെതിരെ പോലീസ് രംഗത്തെത്തി. സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു പോലീസിന്റെ വാദം.

സുരേന്ദ്രന്റെ തെറ്റിദ്ധരിപ്പിക്കല്‍

സുരേന്ദ്രന്റെ തെറ്റിദ്ധരിപ്പിക്കല്‍

നവംബര്‍ 21 ന് ആയിരുന്നു കെ സുരേന്ദ്രനെ ജാമ്യം കിട്ടിയത്. ഇതേ ദിവസം തന്നെ അറസ്റ്റ് വാറണ്ടില്ലാതെ തന്നെ അധിക സമയം തടങ്കലില്‍ വച്ചു എന്നായിരുന്നു ജാമ്യാപേക്ഷയില്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ തെളിവ് സഹിതം പോലീസ് ഇത് ഖണ്ഡിക്കുകയായിരുന്നു.

കോടതിയ്ക്ക് ബോധ്യപ്പെട്ടു

കോടതിയ്ക്ക് ബോധ്യപ്പെട്ടു

സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന കാര്യം കോടതിയ്ക്ക് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസില്‍ അധികവാദം കേള്‍ക്കണം എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ നവംബര്‍ 30 ന് സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

 ജയിലില്‍ തന്നെ

ജയിലില്‍ തന്നെ

ഒട്ടേറെ കേസുകള്‍ ആണ് സുരേന്ദ്രനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉള്ളത്. ഒരു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് മറ്റ് കേസുകളിലും പ്രൊഡക്ഷന്‍ വാറണ്ടുകള്‍ ഹാജരാക്കുകയായിരുന്നു. തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞതടക്കമുള്ള കേസുകള്‍ അനവധിയുണ്ട്. അതുകൊണ്ട് സുരേന്ദ്രന്‍ കുറച്ച് കാലം കൂടി ജയിലില്‍ കിടക്കേണ്ടി വരും.

ജാമ്യം കിട്ടാന്‍

ജാമ്യം കിട്ടാന്‍

ജാമ്യം കിട്ടാന്‍ സുരേന്ദ്രന് മുന്നില്‍ ഇനിയുള്ള വഴി ഹൈക്കോടതിയെ സമീപിക്കുകയാണ്. എന്നാല്‍ അവിടെ നിന്നും ജാമ്യം കിട്ടുമെന്ന കാര്യം ഉറപ്പിക്കാനും സാധിക്കില്ല. പക്ഷേ, ഗൂഢാലോചന കേസ് തെളിയിക്കുക എന്ന പോലീസിനെ സംബന്ധിച്ച് അത്ര എളുപ്പമാവില്ലെന്നാണ് സൂചന.

 സുരേന്ദ്രന് വേണ്ടി സമരം

സുരേന്ദ്രന് വേണ്ടി സമരം

ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടത്തുന്ന സമരങ്ങളില്‍ നിന്ന് ബിജെപി പിന്‍മാറിയിട്ടുണ്ട്. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്, സുരേന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്ന ആവശ്യം കൂടി ഉന്നയിച്ച് ഡിസംബര്‍ 3 മുതല്‍ എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 15 ദിവസം നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Patahanamthitta Court again denied bail for K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X