ഒന്നരമാസത്തിന് ശേഷം കൊറോണ രോഗമുക്തി; ഇന്ത്യയില്‍ തന്നെ ഇത് ആദ്യം
പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും പത്തനംതിട്ടയില്‍ ഒന്നരമാസമായി ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊറോണ ഭേദമാകാത്തത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് വടക്കാശ്ശേരി സ്വദേശിനിയായ വീട്ടമ്മ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
ഒന്നരമാസത്തിന് ശേഷം ഇവരുടെ ഇരുപത്തിയൊന്നാമത്തെ പരിശോധന ഫലമാണ് നെഗറ്റീവായത്. എങ്കിലുംഅടുത്ത രണ്ട് സാമ്പിളുകള്‍ കൂടി നെഗറ്റീവായ ശേഷം രോഗവിമുക്തയായെന്ന നിഗമനത്തിലെത്താമെന്ന തീരുമാനത്തിലായിരുന്നു ആശുപത്രി അധികൃതര്‍. അത്തരത്തില്‍ രണ്ട് സാമ്പിള്‍ പരിശോധനകള്‍ കൂടി നെഗറ്റീവായതോടെ ഇന്ന് വീട്ടമ്മ ആശുപത്രി വിട്ടു.

43 ദിവസമായി കൊറോണ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രോഗം ഭേദമാവാത്തത് ആശങ്ക ഉയര്‍ത്തിയിരുന്നു.ശേഷം പുതിയ മരുന്ന് ഉപയോഗിച്ചതിന് ശേഷമുള്ള പരിശോധന ഫലമാണ് നെഗറ്റീവായത്. ഐവര്‍ മെക്റ്റിന്‍ എന്ന മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.
തുടര്‍ച്ചയായ പരിശോധന ഫലം നെഗറ്റീവാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ഐവര്‍ മെക്ടിന്‍ എന്ന മരുന്ന് നല്‍കി തുടങ്ങിയത്. ഫംഗല്‍ ഇന്‍ഫെക്ഷന് നല്‍കുന്ന മരുന്നാണിത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് കൊറോണ ബാധയേറ്റത്. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച്ച മുന്‍പ് രോഗം ഭേദമായിരുന്നു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍ഗോഡ് സ്വദേശികളാണ്. മുന്ന് പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ഇന്ന് 15 പേരാണ് കൊ്‌റോണ മുക്തരായത്. കാസര്‍ഗോഡ് അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും കൊല്ലം ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത് .21,243 പേര്‍ വീടുകളിലം 452 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications