• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ: ഇന്ന് ലഭിച്ച അഞ്ച് സാമ്പിള്‍ റിസള്‍ട്ടും നെഗറ്റീവ്; ഐസലേഷനിലെ 28 പേരുടെ ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പത്തംതിട്ട ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

രോഗിയാണെന്ന് കരുതി അവരെ തഴയാമോ; പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്താനാവാത്ത പ്രശ്നം ഗുരുതരം: പിണറായി

രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്ന്(11) ലഭിച്ച അഞ്ചുപേരുടെ റിസള്‍ട്ട് നെഗറ്റീവാണ്. ഏഴ് സാമ്പികളുടെ റിസള്‍ട്ടുകള്‍കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരില്‍ 12 പേരുടെ സാമ്പിളുകള്‍ മാര്‍ച്ച് ഒന്‍പതിന് അയച്ചതാണ്. മാര്‍ച്ച് 10 ന് അയച്ച 12 പേരുടെ ഫലം നാളെ(12) ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

രോഗികളുമായി ഏതെങ്കിലുംതരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് സഹായിക്കും. റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ(10) രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. രോഗികള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ നിലവില്‍ അടച്ചിടേണ്ട ആവശ്യമില്ല.

മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

cmsvideo
    Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam

    നിലവില്‍ 900 പേരാണു ജില്ലയില്‍ ഹോം ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    'ഉള്ളിലിട്ട കാക്കിനിക്കറിന് മറയായിട്ടാണ് അവര്‍ മൂവർണക്കൊടി ഇത്രയും നാൾ പിടിച്ചു നടന്നത്'-കുറിപ്പ്

    English summary
    Pathanamthitta District Collector about covid 19 updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X