കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു, ഫലം വന്നപ്പോള്‍ പോസിറ്റീവ്, മുന്നറിയിപ്പുമായി കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനിടെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍. രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദേശത്ത് നിന്ന് വരുന്നവര്‍ ഹോ ക്വാറന്റീനില്‍ കഴിയണമെന്ന് പിബി നൂഹ് പറഞ്ഞു. രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പലരും ഇത് അനുസരിക്കാതിരിക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

pb nooh

ജില്ലയില്‍ നിലവില്‍ പന്ത്രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ അടൂരും ആറന്മുളയിലുമുള്ള രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നെഗറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇവിടെ സുരക്ഷിതമാണെന്നാണ് ചിലരുടെ ചിന്ത. എന്നാല്‍ അത് തെറ്റായ ധാരണയാണെന്ന് പിബി നൂഹ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

അടൂരില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ച 45 വയസുള്ള വ്യക്തി ദുബായില്‍ നിന്നും എത്തിയതാണ്. അവര്‍ വീട്ടിലിരിക്കാതെ വ്യാപകമായി കറങ്ങിനടന്നു. ഇതിനെ തുടര്‍ന്ന് പരാതി കിട്ടിയതിനാലാണ് അദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കയച്ചതും ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോയതും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി. അതിനര്‍ത്ഥം രോഗം ലക്ഷണമില്ലാത്തയാള്‍ക്കും കൊറോണ പോസിറ്റീവാകാം എന്നാണ്- കളക്ടര്‍ പറഞ്ഞു.

Recommended Video

cmsvideo
Corona Should praise these kasargod natives

രണ്ടാമതായി രോഗം സ്ഥിരീകരിച്ചയാള്‍ യുകെയില്‍ നിന്നും അബുദാബി വഴി കൊച്ചിയില്‍ എത്തിയ ആളാണ്. പക്ഷേ ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. ഇതു മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. ജില്ലയില്‍ 7361 പേര്‍ ക്വാറന്റീനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം വ്യക്തമാക്കി. ഹോം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ അതു ചെയ്തില്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിര്‍ബന്ധമായും 21 ദിവസം ഹോം ക്വാറന്റീന്‍ ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തില്‍ 9 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
Pathanamthitta District Collector PB Nooh Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X