പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍!! കൊട്ടിക്കലാശത്തിനിടെ
പത്തനംതിട്ട: കേരളത്തില്‍ പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക് കടന്നതോടെ പലയിടത്തും കൊട്ടിക്കലാശം സംഘര്‍ഷാവസ്ഥയിലേക്ക് വഴിമാറി. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്തി കെ സുരേന്ദ്രനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ തടഞ്ഞത്. ഇതോടെ എല്‍ഡിഎഫിന്‍റെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി സുരേന്ദ്രന്‍റെ വാഹനം കടത്തിവിട്ടു.

തിരുവനന്തപുരത്തും സമാന സ്ഥിതി ഉണ്ടായി. വേളയില്‍ എകെ ആന്‍റണിയുടെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. റോഡ‍് ഷോയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ റോഡ് ഷോ തടഞ്ഞത്. അതേസമയം റോഡ് ഷോയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങിച്ചിരുന്നെന്നും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും എകെ ആന്‍റണി പറഞ്ഞു.
വാഹനം തടഞ്ഞതോടെ സ്ഥാനാര്‍ത്ഥി ശശി തരൂരും എകെ ആന്‍റണിയും വേളയിലേക്ക് കാല്‍നടയായിട്ടാണ് പോയത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പോലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു.വടകരയിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications