കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: പത്തനതിട്ട ളാഹയില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപകമായ വ്യാജ പ്രചരണമായിരുന്നു കഴിഞ്ഞ ദിവസം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയത്. അയ്യപ്പഭക്തന്റെ മരണം നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണെന്നായിരുന്നു ബിജെപിയുടേയും ആര്‍എസ്എസിന്റെയും ആരോപണം.

<strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത</strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത

മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ ശബരിമലയിലേക്ക് പുറപ്പെട്ടത് കഴിഞ്ഞ മാസം 18 നാണെന്നും 19 ന് അദ്ദേഹം വീട്ടിലേക്ക് വിളിച്ചെന്ന് മകനും പോലീസും വ്യക്തമാക്കിയെങ്കിലും 17 ന് നടന്ന പോലീസ് നടപടിയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവര്‍ ഉന്നയിച്ച ആരോപണം. ഈ വിഷയമായിരുന്നു ഇന്നലെ കേരളത്തിലെ ചില ചാനലുകളുടെ ചര്‍ച്ചയ്ക്ക് ആധാരം. ചര്‍ച്ചയിലുടനീളം ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ബിജെപി നേതാക്കളുടെ ഉത്തരം മുട്ടുന്നതാണ് കണ്ടത്. ചര്‍ച്ചക്കിടെ ശോഭാ സുരേന്ദ്രനും ഷംസീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു.

മീഡിയവണ്ണില്‍

മീഡിയവണ്ണില്‍

മീഡിയവണ്ണില്‍ നടന്ന ചര്‍ച്ചയില്‍ ശോഭാസുരേന്ദ്രനായിരുന്നു ബിജെപിയെ പ്രതിനിധീകരിച്ചത്. വീട്ടുകാരടക്കം സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കിയിട്ടും പിന്നെ എന്തിനാണ് നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയത് എന്ന ചോദ്യമായിരുന്നു അവതാരകന്‍ ശോഭാ സുരേന്ദ്രനോട് ആദ്യമായി ചോദിച്ചത്.

ഒഴിഞ്ഞുമാറി ശോഭാ സുരേന്ദ്രന്‍

ഒഴിഞ്ഞുമാറി ശോഭാ സുരേന്ദ്രന്‍

എന്നാല്‍ ഈ ചോദ്യത്തില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഇടുക്കിയില്‍ പൂജാരിയുടെ കൊലപാതകം നടന്നതും പോള്‍ മുത്തൂറ്റ് വധവുമൊക്കെയായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടിയില്‍ നിറഞ്ഞു നിന്നത്.

ഒരു പിന്തുണയും ഇല്ലാതെ

ഒരു പിന്തുണയും ഇല്ലാതെ

ബന്ധുക്കളുടെ ഒരു പിന്തുണയും ഇല്ലാതെയാണ് നിങ്ങള്‍ 17 ന് കൊലപാതകം നടന്നു എന്ന് ആരോപിക്കുന്നതെന്ന് അവതാരകന്‍ വ്യക്തമാക്കിയപ്പോള്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏതെങ്കിലും ഒരു നേതാവാണോ അത്തരത്തില്‍ ഒരു പ്രചരണം നടത്തിയത് എന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം.

പരാതി പോലീസ് തിരുത്തി

പരാതി പോലീസ് തിരുത്തി

അതിന് തെളിവുനിരത്തി അവതാരകന്‍ മറുപടി നല്‍കിയെങ്കിലും ശോഭാസുരേന്ദ്രന്‍ വീണ്ടും പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. വീട്ടുകാരുടെ പരാതി പോലീസ് തിരുത്തിയതാണ്. മലയാള മാസം ഒന്നാതിയ്യതി തന്നെയാണ് അദ്ദേഹം മലയക്ക് പോയതെന്നും ആയിരുന്നു ശോഭ സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

ഷംസീര്‍ കടന്നു വരുന്നത്

ഷംസീര്‍ കടന്നു വരുന്നത്

ഇതിനിടെയാണ് ഫോണിലുടെ സിപിഎം പ്രതിനിധിയായി എഎന്‍ ഷംസീര്‍ ചര്‍ച്ചയിലേക്ക് കടന്നു വരുന്നത്. ബിജെപി നേതാക്കള്‍ ഇവിടെ നുണപ്രചരിപ്പിക്കുകയാണ്. ശോഭാ സുരേന്ദ്രന്‍ എന്നല്ല ശോഭാ ഗീബല്‍സ് എന്നാണ് അവരെ വിശേഷിപ്പിക്കേണ്ടത് എന്നായിരുന്നു ഷംസീറിന്റെ അഭിപ്രായം.

എനിക്ക് പേരിടാനല്ല

എനിക്ക് പേരിടാനല്ല

ഇതോടെയാണ് ചര്‍ച്ചയില്‍ എനിക്ക് പേരിടാനല്ല തന്നെ വിളിച്ചു വരുത്തിയത് എന്ന് പറഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന്‍ പൊട്ടിത്തെറിച്ചത്. നിങ്ങള്‍ പ്രകോപിതയാവണ്ട എന്ന് ഷംസീര്‍ വ്യക്തമാക്കിയെങ്കിലും ശോഭാ സുരേന്ദ്രന്റെ ദേഷ്യം അടങ്ങിയിരുന്നില്ല.

തന്റെ വീട്ടില്‍ വെച്ചിട്ടതല്ല

തന്റെ വീട്ടില്‍ വെച്ചിട്ടതല്ല

ശോഭാ സുരേന്ദ്രന്‍ എന്ന പേര് തന്റെ വീട്ടില്‍ വെച്ചിട്ടതല്ല, തന്റെ വേഷം കെട്ട് തന്റെ കയ്യില്‍ വെച്ചാല്‍ മതിയെന്നായിരുന്നു ശോഭയുടെ മറുപടി. ഇതോടെ സ്ത്രീത്വത്തെ ബഹുമാനിക്കേണ്ടതിനാല്‍ കൂടുതലൊന്നും പറയുന്നില്ല എന്ന് വ്യക്തമാക്കി ഷംസീര്‍ പിന്‍വാങ്ങാന്‍ ശ്രമിച്ചെങ്കിലും ശോഭാ സുരേന്ദ്രന്‍ വിട്ടില്ല.

തന്റെ വിരട്ട്

തന്റെ വിരട്ട്

തന്റെ ആദരവൊന്നും തനിക്ക് വേണ്ടടോ.. എന്ന് ശോഭ തിരിച്ചടിച്ചതോടെ അല്‍പനേരത്തേക്ക് ചര്‍ച്ച ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വേദിയായി മാറി. നിങ്ങളുടെ ഈ വിരട്ടൊക്കെ ബിജെപി നേതാക്കളുടെ അടുത്ത് മതിയെന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍ തന്റെ വിരട്ട് സിപിഎം ഓഫീല്‍ മതിയെന്നായിരുന്നു ശോഭയുടെ മറുപടി.

ഉത്തരം ഇല്ല

ഉത്തരം ഇല്ല

വീണ്ടും തനിക്ക് പേരിട്ടതില്‍ ആയിരുന്നു ശോഭയുടെ ദേഷ്യമത്രയും .പിന്നീട് അവതാരകന്‍ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. പിന്നീട് ശോഭ സുരേന്ദ്രനും ഷംസീറും തമ്മില്‍ ഇടഞ്ഞില്ലെങ്കിലും ഹര്‍ത്താല്‍ നടത്തിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ശോഭ സുരേന്ദ്രന് ഉത്തരം ഉണ്ടായിരുന്നില്ല.

ഹരീഷ് വാസുദേവനുമായും

ഹരീഷ് വാസുദേവനുമായും

പിന്നീട് ചര്‍ച്ച പുരോഗമിക്കവെ ഹരീഷ് വാസുദേവനുമായും ശോഭാ സുരേന്ദ്രനും ഉടക്കി. രഹ്നാ ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിന്‍ ആണെന്നുള്ളത് പോലുള്ള പ്രചരണമാണ് ഇവര്‍ നടത്തുന്നത് എന്ന ഹരീഷ് വാസുദേവന്റെ അഭിപ്രായമായിരുന്നു ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചത്.

മിണ്ടാതിരി

മിണ്ടാതിരി

ഒരുഘട്ടത്തില്‍ ഹരീഷിനോട് മിണ്ടാതിരി അവിടെ എന്ന് ശബ്ദമുയര്‍ത്തി സംസാരിച്ചു. അവതാരകന്‍ തന്റെ ചര്‍ച്ചയുടെ വിഷയത്തിലേക്ക് കടന്നുവരാന്‍ ശ്രമിച്ചെങ്കിലും ശോഭാ സുരേന്ദ്രന്‍ രഹ്നാഫാത്തിമ വിഷയം തന്നെയായിരുന്നു വീണ്ടും വീണ്ടും ഉന്നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിലും

ഏഷ്യാനെറ്റ് ന്യൂസിലും

ഏഷ്യാനെറ്റ് ന്യൂസിലും ഇതേ വിഷയത്തില്‍ തന്നെയായിരുന്നു ചര്‍ച്ച നടന്നത്. നടന്ന ചര്‍ച്ചയില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ അശോകന്‍ കുളനടയായിരുന്നു ബിജെപിയെ പ്രതിനിധീകരിച്ചത്.

എന്തിനായിരുന്നു ഹര്‍ത്താല്‍

എന്തിനായിരുന്നു ഹര്‍ത്താല്‍

മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസനെ 17 ന് കാണാതായി എന്ന് എങ്ങനെയാണ് നിങ്ങള്‍ മനസ്സിലാക്കിയത്, എന്തിനായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍ എന്നീ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയിലുടനീളം ഉത്തരം കിട്ടാതെ കുഴങ്ങുകയായിരുന്നു ബിജെപി പ്രതിനിധി.

വീഡിയോ

മീഡിയാ വണ്‍ ചര്‍ച്ച

English summary
Pathanamthitta Harthal: AN Shamseer takes on Sobha Surendran during the prime time debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X