കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലന്തൂരിൽ ഡെങ്കിപനി പ്രതിരോധ മെഡിക്കൽ ക്യാ​മ്പ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഡെങ്കിപ്പനി വ്യാപകമായ ഇലന്തൂർ പഞ്ചായത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സാമൂഹികാരോഗ്യകേന്ദ്രം, ആയുർവേദാശുപത്രി,ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതൽ ഒരു മണി വരെ വൈഎംഎ വാര്യാപുരത്തും ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ അഞ്ച് മണി വരെ വിളക്കുകൽ ഭാഗത്തുമായാണ് സൗജന്യപരിശോധന സംഘടിപ്പിച്ചിക്കുന്നത്. പരിശോധനയ്​​ക്കെത്തുന്നവർക്ക് പ്രതിരോധ മരുന്നും നൽകും.

പഞ്ചായത്തിലെ നാലാം വാർഡിൽ മാത്രമായി പതിനഞ്ചിലധികംപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർനേരിട്ട് പനി പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ കഴിഞ്ഞദിവസം പഞ്ചായത്തിലെ മധുമൂല, വാര്യാപുരം ഭാഗങ്ങളിൽനേരിട്ടെത്തി പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ പ്രവർത്തകർ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ എന്നിവർനേരിട്ടെത്തിയാണ് പ്രദേശവാസികൾക്ക്‌ബോധവൽക്കരണം നടത്തിയത്.

dengu

പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകളിൽക്ലോറിനേഷൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കേതിൽ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ചെയർമാൻ എൻ. ശിവരാമൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ ചെയർമാൻ കെ.പി മുകുന്ദൻ, ഹെൽത്ത് ഇൻസ്​​പെക്ടർ കെ.എം.ഷാജി എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌നേതൃത്വം നൽകുന്നത്.

English summary
Pathanamthitta Local dengu fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X