കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി തടസം അറിയിക്കാൻ പ്രത്യേക സംവിധാനവുമായി കെഎസ്ഇബി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മഴക്കാലത്ത് ഉണ്ടാകുന്ന വൈദ്യുതി ലൈൻ പൊട്ടിവീഴൽ, മരങ്ങളും ചില്ലകളും വീണ് ലൈൻ തകരാറിലാകുക തുടങ്ങിയ അപകടാവസ്ഥകൾ അറിയിക്കുന്നതിന് വൈദ്യുതി ബോർഡ് വാട്‌സ് ആപ് മെസേജ് സംവിധാനം നടപ്പാക്കുന്നു. 9496001912 എന്ന നമ്പരിലേക്കാണ് വാട്‌സ്ആപ് മെസേജ് അയയ്ക്കാവുന്നതാണ്. വൈദ്യുതി ബോർഡിന്റെ നിലവിലുള്ള കാൾ സെന്ററിനും (1912) ഫ്രണ്ട് ഓഫീസ് സംവിധാനത്തിനും പുറമേയാണ് വാട്‌സ്ആപ് സംവിധാനം കൂടി ഏർപ്പെടുത്തുന്നത്. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണുകിടക്കുന്നതോ വൈദ്യുതി ലൈനുകൾ പൊട്ടി വീണുകിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലോ 9496061061 എന്ന മൊബൈൽ നമ്പരിലോ, 1912 എന്ന കാൾസെന്റർ നമ്പരിലോ ഉടൻ അറിയിക്കണം. അപകട സാധ്യത ഒഴിവാക്കാൻ പൊട്ടിവീണതോ താഴെക്കിടക്കുന്നതോ ആയ വൈദ്യുതി ലൈനുകൾക്ക് സമീപം പോകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം.

kseb

ജില്ലയുടെ വൈദ്യുതി സബ് ഡിവിഷനുകളുടെയും സെക്ഷനുകളുടെയും ഫോൺ നമ്പരുകൾ ചുവടെ.
അടൂർ 04734 224837, കൈപ്പട്ടൂർ 0468 2350252, പള്ളിക്കൽ 04734 289494, ഏഴംകുളം04734 240639, കടമ്പനാട് 04734 282021, കലഞ്ഞൂർ 04734 270168, ഏനാത്ത് 04734 210400, പന്തളം 04734 252284, ഇലവുംതിട്ട 0468 2257243, കുളനട 04734 260019, കോഴഞ്ചേരി 0468 2214052, ആറന്മുള 0468 2319162, അയിരൂർ 04735 230244, പത്തനംതിട്ട 0468 2222337, കോന്നി 0468 2242248, കുമ്പഴ 0468 2334438, വകയാർ 0468 2397970, റാന്നി സൗത്ത് 04735 227582, റാന്നി നോർത്ത് 04735 226355, വെച്ചൂച്ചിറ 04735 266555, വടശേരിക്കര 04735 252050, കക്കാട് 04735 258666, റാന്നി പെരുനാട് 04735 241020, മല്ലപ്പള്ളി 0469 2682245, വായ്പൂര് 0469 2687729, വെണ്ണിക്കുളം 0469 2650563, മണിപ്പുഴ 0469 2701201, കടപ്ര 0469 2610297, തിരുവല്ല 0469 2701340, കുമ്പനാട് 0469 2666763, തോട്ടഭാഗം 0469 2619279.

English summary
Pathanamthitta Local News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X