Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവിയിലേക്കുള്ള യാത്രയ്ക്ക് 20 വരെ നിരോധനം

സീതത്തോട്: കനത്ത മഴയെത്തുടര്‍ന്ന് അഞ്ചു ദിവസമായി ഗവി ഒറ്റപ്പെട്ട നിലയില്‍. യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഈ കാലാവസ്ഥയില്‍ ഗവിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടേയുള്ളൂ എന്നും വനംവകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും മരങ്ങള്‍ കടപുഴകുന്നതിനും സാധ്യതയുള്ളതിനാലാണിത്. പത്തനംതിട്ടഗവികുമളി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങിയിട്ട് അഞ്ചുദിവസമായി. മൂഴിയാര്‍ വാല്‍വ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയായി ഒടിഞ്ഞുവീണ വന്‍ മരം മുറിച്ചു മാറ്റാത്തതാണ് ബസ് സര്‍വീസ് പുനഃസ്ഥാപിക്കാത്തതിനു കാരണം.

ബസ് സര്‍വീസ് നിലച്ചതോടെ ഗവി, കൊച്ചുപമ്പ, ആനത്തോട്, കക്കി പ്രദേശത്തു ജോലി നോക്കുന്ന ഉദ്യോഗസ്ഥരും കെഎസ്ഡിസിയിലെ തൊഴിലാളികളും തീര്‍ത്തും ഒറ്റപ്പെട്ടു. ഏത് വകുപ്പിന്റെ നേതൃത്വത്തിലാണ് മരം മുറിക്കേണ്ടതെന്ന തര്‍ക്കമാണിപ്പോള്‍. റോഡിലേക്കു വീണു കിടക്കുന്ന മരത്തിന്റെ കീഴിലൂടെ ചെറിയ വാഹനങ്ങള്‍ക്കു കഷ്ടിച്ചു പോകാം. വളരെ ഉയരത്തിലായി തിട്ടയിലും വള്ളികളിലുമായി തങ്ങി നില്‍ക്കുന്ന മരം ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.

gavi

തിട്ടയില്‍ നിന്നു മരം റോഡില്‍ വീണിട്ടു മുറിച്ചുമാറ്റാമെന്നുള്ള തീരുമാനത്തിലാണ് ബന്ധപ്പെട്ടവര്‍. വനംവകുപ്പ്, വൈദ്യുതി ബോര്‍ഡ്, പൊലീസ് തുടങ്ങിയവര്‍ക്കു വകുപ്പുതല വാഹനം ഉണ്ട്. ആശ്രയം കെഎസ്ആര്‍ടിസി ബസ് മാത്രമാണെന്ന് ഗവി നിവാസികള്‍ പറയുന്നു. ഗവിക്കാര്‍ക്കു ദിവസം കിട്ടുന്ന വേതനത്തെക്കാളും കൂടിയ തുക വേണം പെരിയാര്‍ വരെ ഒട്ടോയില്‍ പോകാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+