കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രികുടുംബാംഗത്തെ ഇറക്കി പത്തനംതിട്ട പിടിക്കാന്‍ ബിജെപി; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

പത്തനംതിട്ട: ശബിരമല സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തിളച്ചു മറിഞ്ഞ പത്തനംതിട്ടയുടെ മണ്ണില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാന്‍ ബിജെപിയില്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. തന്ത്രി കുടംബാംഗത്തെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടേയുള്ളവരുടെ പേരുകളാണ് ഇവിടെ പരിഗണിക്കുന്നതെന്നാണ് സൂചന.

jmalsaba-154790097

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായി വലിയ സമരങ്ങള്‍ നടന്ന സ്ഥലമായതിനാല്‍ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സിറ്റിംങ് എംപി ആന്റോ ആന്റണിയെ തന്നെ വീണ്ടും രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

എന്നാല്‍ ഇതര മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സ്ഥാനാര്‍്ത്ഥികളാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം. ശബരിമല വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുമ്പോള്‍ അതിനൊത്ത സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം തേടുന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന ഫീലിപ്പോസ് തോമസിനെയായിരുന്നു പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.

English summary
pathanamthitta loksabha seat bjp candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X