കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകള്‍ പരസ്യം ചെയ്യാന്‍ മാത്രം വേണ്ടത് 60 ലക്ഷം; തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കുടുങ്ങി സുരേന്ദ്രന്‍

തിരുവനന്തപരും: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്ര-ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരുന്നു.

<strong> കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ</strong> കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെ; 14 സീറ്റുകള്‍ നേടും, ഇടതിന് 6, രണ്ടിടത്ത് ബിജെപിയെന്നും സര്‍വെ

എന്നാല്‍ ഈ നിബന്ധനയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. നിബന്ധന പാലിക്കുകയാണെങ്കില്‍ കെ സുരേന്ദ്രന്‍റെ കേസുകളെ വിവരം പരസ്യം ചെയ്യാന്‍ വേണ്ടിമാത്രം 60 ലക്ഷം ചിലവാക്കേണ്ടിവരുമെന്നാണ് ബിജെപി വക്താവായ എംഎസ് കുമാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

242 കേസ്

242 കേസ്

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ 242 കേസുകളാണ് ഉള്ളത്. കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകരാം ഇവയുടെ വിശദാംശങ്ങള്‍ ഒരു തവണ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ മാത്രം 20 ലക്ഷം രൂപവേണം

60 ലക്ഷം രൂപ

60 ലക്ഷം രൂപ

മൂന്ന് തവണയാകുമ്പോള്‍ 60 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് എംസ് കുമാര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് ദൃശ്യമാധ്യമങ്ങളിളിലെ പരസ്യച്ചെലവ്. ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക 75 ലക്ഷമാണ്.

പ്രായോഗികമല്ല

പ്രായോഗികമല്ല

ഈ സാഹചര്യത്തില്‍ കേസുകളുടെ വിവരം പ്രസിദ്ധീകരിക്കാനായി മാത്രം കെ സുരേന്ദ്രന് 60 ലക്ഷം ചിലവഴിക്കേണ്ടി വരുന്നത് പ്രായോഗികമല്ലെന്നാണ് ബിജെപിയുടെ പരാതി. വിഷയത്തില്‍ ബിജെപി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആവശ്യം

ആവശ്യം

പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്പര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.

പരാതി

പരാതി

ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരേയും കളക്ടര്‍മാര്‍ക്കെതിരേയും ബിജെപി പരാതി നല്‍കിയിട്ടുണ്ട്

വധശ്രമം മുതല്‍

വധശ്രമം മുതല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത് കെ സുരേന്ദ്രന്‍റെ പേരിലാണ്. വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘം ചേരല്‍ വരെയായി 242 കേസുകളാണ് സുരേന്ദ്രന്‍റെ പേരിലുള്ളത്

ഡീന്‍ കുര്യാക്കോസിന് 109 കേസുകള്‍

ഡീന്‍ കുര്യാക്കോസിന് 109 കേസുകള്‍

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഡീന്‍ കുര്യാക്കോസിന്‍റെ പേരില്‍ 109 കേസുകളാണ് ഉള്ളത്. സുരേന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഡീന്‍ കുര്യാക്കോസിനാണ്.

പ്രകാശ് ബാബുവിന് 17

പ്രകാശ് ബാബുവിന് 17

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ 40 ഉം കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനെതിരെ 17 ഉം കേസുകളുണ്ട്. പി ജയരാജനാണ് ഇടത് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുല്‍ കേസുകള്‍ ഉള്ളത്. 10 കേസുകളാണ് ജയരാജനെതിരേയുള്ളത്.

ടിവി ചാനലുകളിലും പത്രങ്ങളിലും

ടിവി ചാനലുകളിലും പത്രങ്ങളിലും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസുള്ളവര്‍ ടിവി ചാനലുകളിലും പത്രങ്ങളിലും പരസ്യം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം.

പ്രാദേശിക ഭാഷയിലായിരിക്കണം

പ്രാദേശിക ഭാഷയിലായിരിക്കണം

ഏപ്രില്‍ 12, 16, 21 എന്നീ തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തെ പ്രചാരമുള്ള ടിവി ചാനലുകളിലാണ് പരസ്യം നല്‍കേണ്ടത്. പരസ്യം പ്രാദേശിക ഭാഷയിലായിരിക്കണം. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയിലാണ് പരസ്യം ചെയ്യേണ്ടത്.

തീയ്യതികള്‍

തീയ്യതികള്‍

കൃത്യമായി മനസ്സിലാകുന്ന വലിപ്പത്തില്‍ കുറഞ്ഞത് ഏഴ് സെക്കന്റെങ്കിലും പരസ്യം സ്‌ക്രീനില്‍ തെളിയണം. കൂടാതെ ഏപ്രില്‍ 12, 16, 21 എന്നീ തീയ്യതികളില്‍ ജില്ലാ വരണാധികാരി നിര്‍ദേശിച്ചിട്ടുള്ള പത്രങ്ങളിലും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം.

സത്യവാങ്മൂലം നല്‍കാം

സത്യവാങ്മൂലം നല്‍കാം

പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
pathanamthitta nda candidat k surendran will meet 60 lakh for election expenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X