കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷപ്പെടാന്‍ മനുഷ്യവിസര്‍ജ്യം എറിയും; പൂട്ട് പൊളിക്കാന്‍ ഒരു മിനിറ്റ്, ഇത് ഷാജി സ്പെഷ്യല്‍ സ്റ്റോറി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: നാട്ടിന്‍പുറത്തെ സാധാരണ സാധാരണക്കള്ളന്‍മാര്‍ മുതല്‍ ബാങ്കുകളും അതീവ സുരക്ഷയുള്ള ജല്വറികളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഹൈടെക് കള്ളന്‍മാര്‍ വരെ നമ്മുടെ നാട്ടില്‍ ഉണ്ട്. കൊള്ളനടത്താനും പിടിക്കപ്പെടുമെന്നായാല്‍ രക്ഷപ്പെടാനും വിവിധ മാര്‍ഗങ്ങളും തന്ത്രങ്ങളും കള്ളന്‍മാര്‍ പയറ്റാറുണ്ട്. അതില്‍ പല കൗതുകങ്ങള്‍ നിറഞ്ഞ മാര്‍ഗങ്ങള്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് പിടികൂടിയ ഷാജി എന്ന മോഷ്ടാവിന്റെ മോഷണരീതിയും രക്ഷപ്പെടലുമൊക്കെ മറ്റുകള്ളന്‍മാരില്‍ നിന്നും വിചിത്രമായ രീതിയില്‍ ഉള്ളതാണ്.

തിരുവനന്തപുരത്ത് ആറു മോഷണങ്ങള്‍ ഒറ്റരാത്രിയില്‍ നടത്തിയ വീരനാണ് ഷാജിയെന്ന് പോലീസ് അറിഞ്ഞപ്പോള്‍ ശെരിക്കും ഞെട്ടി. തിരിവുനന്തപുരത്ത് മോഷണം നടത്തിയതിന് ശേഷമാണ് ഷാജി എന്ന പത്തനംതിട്ട ഷാജി തൊടുപുഴയിലെത്തുന്നത്. ഇവിടെ നിന്നാണ് ഇദ്ദേഹം പിടിയിലാവുന്നത്. ഷാജിയുടെ വിശേഷങ്ങള്‍ ശരിക്കും അറിഞ്ഞതോടെ നാട്ടുകാരും പോലീസുമൊക്കെ ഞെട്ടയിരിക്കുകയാണ്.

പിടിയില്‍

പിടിയില്‍

തൊടുപുഴ മണക്കാട് ജംങ്ഷനിലുള്ള കപ്പേളയില്‍ നടന്ന മോഷണത്തില്‍ നടന്ന അന്വേഷണത്തിലാണ് ഷാജി പിടിയിലാവുന്നത്. മുമ്പ് കേസില്‍ പ്രതിയായവരും അവരോടൊപ്പം പുതിയ ഒരാളേയും കണ്ടുവെന്ന നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന ആവഴിക്കായി പോലീസിന്റെ അന്വേഷണം.

സൂചന

സൂചന

അന്വേഷണത്തിനൊടുവില്‍ മുമ്പ് മോഷണക്കേസില്‍ പ്രതിയായ ഒരാള്‍ പോലീസ് പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബസ്റ്റാന്‍ഡ് പരിസരത്ത് മോഷണം നടത്താനുള്ള ചിലരുടെ പദ്ധതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സംശയകരമായ സാഹചര്യത്തില്‍ പോലീസ് ഷാജിയെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുകൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ വസ്ത്രത്തില്‍ നിന്ന് നാണയങ്ങളും നോട്ടുകളും പോലീസ് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് ജോലിയന്വേഷിച്ചാണ് തൊടുപുഴയില്‍ എത്തിയതെന്നായിരുന്നു ഷാജി പോലീസിനോട് പറഞ്ഞത്. അപ്പോഴും തങ്ങള്‍ ചോദ്യം ചെയ്യുന്നത് കുപ്രസിദ്ധ മോഷ്ടാവ് ഷാജിയെ ആണെന്ന് പോലീസിന് മനസ്സിലായിരുന്നില്ല.

മനസ്സിലാവുന്നു

മനസ്സിലാവുന്നു

ചോദ്യം ചെയ്യലിനൊടുവില്‍ കപ്പോളയില്‍ മോഷണം നടത്തിയത് താനാണെന്ന് ഷാജി സമ്മതിച്ചു. മൂലമറ്റം ഫെറോന പള്ളിയിലെ ഭണ്ഡാരം തകര്‍ത്ത് പണം എടുത്തത് ഇയാളാണെന്ന് പോലീസിന് വ്യക്തമായി. പിന്നീട് തൊടുപുഴ പോലീസ് ഇയാളുടെ ഫോട്ടോ മറ്റു പോലീസ് സ്റ്റേഷനിലേക്ക് അയച്ചതോടെയാണ് തങ്ങളുടെ കയ്യിലിക്കുന്ന പ്രതി ഷാജിയാണെന്ന് പോലീസിന് മനസ്സിലായത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഷാജി പ്രതിയാണ്.

മോഷണ സംഘം

മോഷണ സംഘം

മറ്റു ജില്ലകളിലേക്ക് നിരന്തരം യാത്രചെയ്യുന്ന ഷാജി റോഡരികിലെ കടകളും വീടുകളും നിരീക്ഷിക്കും. ഒറ്റക്കും സംഘമായും ഷാജി മോഷണം നടത്തും. ജയിലില്‍ നിന്ന് പരിചയപ്പെടുന്ന മോഷ്ടാക്കള്‍ തന്നെയായിരുന്നു മിക്കവാറും ഷാജിയുടെ സംഘാംഗങ്ങള്‍. നിരവധി മോഷണങ്ങള്‍ നടത്തിയ ഷാജി മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്. തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് രണ്ടര വര്‍ഷം കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷ കഴിഞ്ഞ് മെയ് 26 നാണ് ഷാജി പുറത്തിറങ്ങിയത്.

പോലീസ് വിട്ടയച്ചു

പോലീസ് വിട്ടയച്ചു

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഷാജി പോലീസ് പിടിയിലായിരുന്നു. കോട്ടയുത്ത് വെച്ചുണ്ടായ ഒരു തല്ല് കേസിലാണ് ഷാജി അന്ന് പോലീസ് പിടിയിലായത്. എന്നാല്‍ കേസില്‍ കൂടുതല്‍ അന്വേഷണം പോലീസ് ഷാജിയെ വിട്ടയച്ചു. പിന്നീട് തൊടുപുഴയില്‍ എത്തിയ ഷാജി കൂട്ട് പ്രതികളോടൊപ്പം മോഷണത്തിന് പദ്ധതി ഇടുകയായിരുന്നു.

വിസര്‍ജ്യം എറിയല്‍

വിസര്‍ജ്യം എറിയല്‍

പോലീസിന്റേയോ നാട്ടുകാരുടെയോ പിടിയാലുകുമെന്ന് തോന്നിയാല്‍ വളരെ വിചിത്രമായാണ് ഷാജി രക്ഷപ്പെടു. പിടികൂടാന്‍ വരുന്നവരെ മനുഷ്യവിസര്‍ജ്യം എറിഞ്ഞാണ് ഷാജി നേരിടുക. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരേ കേസ് നിലവില്‍ ഉണ്ട്. ഷാജിയുടെ കൂട്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു

English summary
pathanamthitta shaji intresting theft story ploice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X