കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ

നാട്ടുകാരിൽ ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ആർഡിഒ ഇടപെട്ടു.

Google Oneindia Malayalam News

പത്തനംതിട്ട: അൻപത് ദിവസത്തിന് ശേഷം സിൻജോ മോന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു റീ പോസ്റ്റ്മോർട്ടം ചെയ്തു. കഴിഞ്ഞദിവസം രാവിലെ നിലയ്ക്കൽ മാർത്തോമ്മാ പള്ളി വളപ്പിൽ വെച്ചാണ് മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്തത്.

കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും! അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം...

കാരാട്ട് റസാഖും പിടിഎ റഹീമും സ്വർണക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം! വിവാദ ചിത്രങ്ങൾ പുറത്ത്...കാരാട്ട് റസാഖും പിടിഎ റഹീമും സ്വർണക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം! വിവാദ ചിത്രങ്ങൾ പുറത്ത്...

സെപ്റ്റംബർ നാല് തിരുവോണ നാളിലാണ് മടന്തമൺ മമ്മരപ്പള്ളിൽ സിൻജോ മോനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും, മൃതദേഹം മറവു ചെയ്തതിന് ശേഷമാണ് മരണത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നത്. തുടർന്ന് സിൻജോയുടെ പിതാവിന്റെ ആവശ്യപ്രകാരം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.

നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...നടി അമലാ പോൾ വെട്ടിച്ചത് 20 ലക്ഷം രൂപ! ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ വിലാസത്തിൽ...

മാർത്തോമ്മാ പള്ളിയിൽ...

മാർത്തോമ്മാ പള്ളിയിൽ...

ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സിൻജോ മോന്റെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുത്തത്. ആർഡിഒ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, ഡോക്ടർമാർ എന്നിവരും പള്ളിയിലെത്തിയിരുന്നു.

പള്ളിയിലേക്ക്...

പള്ളിയിലേക്ക്...

കല്ലറ പൊളിച്ച് സിൻജോയുടെ മൃതദേഹം പുറത്തെടുക്കുന്നുവെന്ന വാർത്തയറിഞ്ഞ് ഒട്ടേറെ നാട്ടുകാരാണ് മാർത്തോമ്മാ പള്ളിയിലേക്കെത്തിയത്.

കല്ലറയ്ക്കരികിൽ...

കല്ലറയ്ക്കരികിൽ...

കയർ കെട്ടി നാട്ടുകാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം ഭേദിച്ച് കല്ലറയ്ക്കരികിൽ വരെ ജനങ്ങളെത്തി.

ആർഡിഒ ഇടപെട്ടു...

ആർഡിഒ ഇടപെട്ടു...

നാട്ടുകാരിൽ ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ആർഡിഒ ഇടപെട്ടു. തുടർന്ന് എല്ലാവരെയും കല്ലറയ്ക്കരികിൽ നിന്നും ദൂരേക്ക് മാറ്റിനിർത്തി.

പോസ്റ്റ്മോർട്ടം...

പോസ്റ്റ്മോർട്ടം...

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ സംഘമാണ് സിൻജോയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്തത്.

പൂർത്തിയായി...

പൂർത്തിയായി...

ഉച്ചയ്ക്ക് 12.30ഓടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. തുടർന്ന് മൃതദേഹം തിരികെ ഇറക്കി കല്ലറ സീൽ ചെയ്താണ് അധികൃതർ മടങ്ങിയത്.

അന്വേഷണം...

അന്വേഷണം...

മുങ്ങി മരണമെന്ന് ലോക്കൽ പോലീസ് വിധിയെഴുതിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തോടെ ചുരുളഴിയുമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ. റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്താകുമെന്ന ആകാംക്ഷയിലാണ് നാട്ടുകാർ.

English summary
pathanamthitta; sinjo's body was taken out for re postmortem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X