ജസ്നയെ കണ്ടെത്തിയോ? പ്രതികരിച്ച് പത്തനംതിട്ട എസ് പി, പോസിറ്റീവായ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു
പത്തനംതിട്ട: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ കേസായിരുന്നു എരുമേലി സ്വദേശി ജസ്നയുടെ തിരോധാനം. രണ്ട് വര്‍ഷത്തിലേറെയായി ജസ്നയെ കാണാതായിട്ട്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം ജെസ്നയെ കണ്ടെത്തിയെന്ന തരത്തിലുള്ള വാര്‍ത്ത കേരള പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ പത്തനംതിട്ട എസ്പി സൈമണ്‍. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പോസിറ്റീയ ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ എസ്പി ജസ്നയെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചരണം തള്ളി. വിശദാംശങ്ങളിലേക്ക്...

എസ്പി യുടെ വാക്കുകള്‍
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പോസിറ്റീവായ വാര്‍ത്തയുണ്ടാകുമെന്ന സൂചനയാണ് പ്രതീക്ഷിക്കുന്നത്. കേസിന്റെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്നും ജസ്നയെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് എസ്പി കെജി സൈമണ്‍ പറഞ്ഞു.

അന്വേഷണം സംഘത്തില്‍ മാറ്റമില്ല
കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റമില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനായി സൈബര്‍ വിദ്ഗദരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വനമേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചത്.

ജെസ്നയെ കാണാതാവുന്നത്
2018 മാര്‍ച്ച് 22 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുകവല വീട്ടില്‍ ജെസ്നയെ കാണാതാവുന്നത്. ആന്റിയുടെ അടുത്തേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് ഇതുവരെ എന്തുസംഭവിച്ചുവെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.

അന്വേഷണം
കേരളത്തിലൂടനീളം അന്വേഷണം നടത്തിയ പോലീസ് ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ജസ്നയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്നയുടെ ഫോണില്‍ നിന്നും ലഭിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

കേസ് ക്രൈബ്രാഞ്ചിന്
ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് 2018 നംവബറില്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ജസ്നയെ ജീവനോടെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ജസ്നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമി ജെ തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications