കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌നയെ കണ്ടെത്തിയോ? പ്രതികരിച്ച് പത്തനംതിട്ട എസ് പി, പോസിറ്റീവായ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു

Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ കേസായിരുന്നു എരുമേലി സ്വദേശി ജസ്‌നയുടെ തിരോധാനം. രണ്ട് വര്‍ഷത്തിലേറെയായി ജസ്‌നയെ കാണാതായിട്ട്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം ജെസ്‌നയെ കണ്ടെത്തിയെന്ന തരത്തിലുള്ള വാര്‍ത്ത കേരള പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്പി സൈമണ്‍. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പോസിറ്റീയ ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ എസ്പി ജസ്‌നയെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചരണം തള്ളി. വിശദാംശങ്ങളിലേക്ക്...

എസ്പി യുടെ വാക്കുകള്‍

എസ്പി യുടെ വാക്കുകള്‍

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പോസിറ്റീവായ വാര്‍ത്തയുണ്ടാകുമെന്ന സൂചനയാണ് പ്രതീക്ഷിക്കുന്നത്. കേസിന്റെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്നും ജസ്‌നയെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് എസ്പി കെജി സൈമണ്‍ പറഞ്ഞു.

അന്വേഷണം സംഘത്തില്‍ മാറ്റമില്ല

അന്വേഷണം സംഘത്തില്‍ മാറ്റമില്ല

കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റമില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനായി സൈബര്‍ വിദ്ഗദരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വനമേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ ജസ്‌നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

ജെസ്നയെ കാണാതാവുന്നത്

ജെസ്നയെ കാണാതാവുന്നത്

2018 മാര്‍ച്ച് 22 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുകവല വീട്ടില്‍ ജെസ്നയെ കാണാതാവുന്നത്. ആന്റിയുടെ അടുത്തേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് ഇതുവരെ എന്തുസംഭവിച്ചുവെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.

അന്വേഷണം

അന്വേഷണം

കേരളത്തിലൂടനീളം അന്വേഷണം നടത്തിയ പോലീസ് ഗോവയിലും ബെംഗളൂരുവിലും ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ജസ്‌നയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്‌നയുടെ ഫോണില്‍ നിന്നും ലഭിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

കേസ് ക്രൈബ്രാഞ്ചിന്

കേസ് ക്രൈബ്രാഞ്ചിന്

ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് 2018 നംവബറില്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ജസ്‌നയെ ജീവനോടെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ജസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമി ജെ തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
Pathanamthitta SP KG Simon responce over Jasna missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X