കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‍ നിലച്ചിട്ടും പകയൊടുങ്ങാതെ കഴുത്തറുത്തു, സഹപാഠിയെ കൊന്ന് കുഴിച്ചു മൂടിയത് മൃഗീയമായി

Google Oneindia Malayalam News

കൊടുമണ്‍: പത്തനംതിട്ടയിലെ കൊടുമണ്ണില്‍ നടന്ന 16 വയസുകാരന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ആ നാട് മുക്തി നേടിയിട്ടില്ല. കൊലയ്ക്ക് പിന്നില്‍ മറ്റ് ചില ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാര്‍. പ്രദേശത്ത് ഇപ്പോഴും പരിചയമില്ലാത്ത വാഹനങ്ങള്‍ എത്തിയാല്‍ നാട്ടുകാര്‍ക്ക് ഭയമാണ്. പുറത്തുനിന്നുള്ളവരുടെ പിന്തുണ ഇല്ലാതെ കുട്ടികള്‍ക്ക് കൊല ചെയ്യാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഇതോടൊപ്പം സഹപാഠിയെ പ്രതികള്‍ കൊല ചെയ്തത് രീതി ആരെയും ഞെട്ടിക്കുന്ന ഒന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്.

ഭീകരം

ഭീകരം

16കാരനെ സഹപാഠികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഭീകരമാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ചെന്ന് ുറപ്പിച്ചിട്ടും സഹപാഠികള്‍ കഴുത്തറിത്തത് എന്തിനാണെന്ന് ഇപ്പോഴും പൊലീസിന് മനസിലായിട്ടില്ല. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തവരാണെങ്കിലും ക്രൂരമായാണ് കൊലപാതകം നടത്തിതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

കൊടും കുറ്റവാളികള്‍

കൊടും കുറ്റവാളികള്‍

പ്രതികള്‍ക്ക് കൊടും കുറ്റവാളികളുടെ മാനസികാവസ്ഥയാണ്. ഇത് വ്യക്തമാക്കുന്നതാണ് കൊലപാതകത്തിന്റെ രീതി. കഴിഞ്ഞ ദിവസം, ജില്ല പൊലീസ് മേധാവി സജ്ഞയ് കുമാര്‍ ഗുരുഡിന്‍ സ്ഥലത്തെത്തിയിരുന്നു. പരിസരവാസികളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിംഗ് ഷൂ കൊല്ലപ്പെട്ട അഖില്‍ കൊണ്ടുപോയി കേടുവരുത്തി എന്ന കാരണത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

കഞ്ചാവ് ലോബി

കഞ്ചാവ് ലോബി

പ്രതികള്‍ക്കെതിരെ മുമ്പ് വന്ന പരാതികളും കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്ന് പല കേസുകളും പല പ്രമുഖരും ഇടപെട്ടാണ് ഒതുക്കിത്തീത്തത്. ഇവര്‍ക്ക് കഞ്ചാവ് ലോബിയുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കും. ഏപ്രില്‍ 21നാണ് പ്രതികള്‍ അഖിലിനെ റബ്ബര്‍ തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തിയത്.

ക്രമിനല്‍ പശ്ചാത്തലം

ക്രമിനല്‍ പശ്ചാത്തലം

പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. വേണ്ടരീതിയില്‍ പരിശീലനം ലഭിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ക്രൂരമായി കൊല ചെയ്യാന്‍ സാധീക്കു എന്ന നിഗമനത്തിലാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ നടത്തിയ മോഷണവും അന്വേഷണവിധേയമാകുന്നുണ്ട്.

മോഷണം

മോഷണം

സൈക്കിള്‍, സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷണം നടത്തിയിരുന്നത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് കരുതി കൂടുതല്‍ ശ്രദ്ധ നല്‍കിയില്ല. പിന്നീട് അങ്ങാടിക്കല്‍ പ്രദേശത്ത് നിന്ന് മോഷണം നടന്ന കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.

എംഎല്‍എയുടെ വീട്ടിലെ സിസിടിവി

എംഎല്‍എയുടെ വീട്ടിലെ സിസിടിവി

കൂടാതെ വീണ ജോര്‍ജ് എംഎല്‍എയുടെ വീട്ടിലെ സിസിടിവി ക്യാമറ മോഷണം നടത്തിതും ഇവരുടെ ഒത്താശയോടെയാണ്. ഇവര്‍ക്ക് കഞ്ചാവ് കേസുമായി ബന്ധമണ്ടെന്നും പൊലീസിന് സംശയമുണ്ട്. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

English summary
Pathanamthitta Student Murder Accused Minors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X