Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ അനിൽ കുമാർ ( 54) അനിൽ കുമാറിന്റെ മകൾ നിരഞ്ജന ( 17 ), അനിൽ കുമാറിന്റെ സഹോദര പുത്രൻ ​ഗൗതം ( 13) എന്നവിരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംഭവം. അനിൽ കുമാറിന്റെ സഹോദരന്റെ വീട്ടിൽ വന്നതാണ് കുടുംബം. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമാണ് കുടുംബം പുഴയിലെത്തിത്. ​ഗൗതമാണ് ആദ്യം ഒഴിക്കിൽപ്പെട്ടത്. ​ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അനിൽ കുമാറും മകൾ നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.

Death

ഒന്നര മണിക്കൂറോളം നടത്തിയ തിരിച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടക്കുന്ന സമയം കരയിൽ ആളുകൾ ഉണ്ടായിരുന്നു. ഇവർ ഇട്ടുകൊടുത്ത സാരിയിൽ പിടിച്ചാണ് അനിൽ കുമാറിന്റെ ഭാര്യ കരയിലേക്ക് കയറിയത്.

സമാനമായി നിരഞ്ജനയ്ക്കും സാരി ഇട്ടുകൊടുത്തിരുന്നു എങ്കിലും രക്ഷിക്കാൻ സാധിച്ചില്ല, അച്ഛൻ അനിൽ കുമാർ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന നിരഞ്ജന ലാരിഇൽ പിടിച്ചില്ല. ഇതിനുപിന്നാലെ നിരഞ്ജന മുങ്ങി താഴുകയും ചെയ്തു. പിന്നാലെ ഫയർഫോഴ്സ് എത്തി നടത്തിയ തിരിച്ചലിൽ ആദ്യം ​ഗൗതമിന്റേയും പിന്നീട് അനിൽ കുമാറിന്റെയും ഒടുവിൽ നിരഞ്ജനയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

മൃതദേഹങ്ങൾ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിം​ഗ് ടീമിന്റെ നേതൃത്വത്തിലായിരുന്ന തിരച്ചിൽ. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മന്ത്രി റോഷി ആഗസ്റ്റിൻ, എസ് പി വി അജിത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+