കടുവപ്പേടിയില്‍ പത്തനംതിട്ട, ആട് മേയ്ക്കാന്‍ പോയ കര്‍ഷകനെ കടുവ ആക്രമിച്ച് കൊന്നു
പത്തനംതിട്ട: കടുവപ്പേടിയില്‍ പത്തനംതിട്ട. പത്തനംതിട്ട ആങ്ങമൂഴിയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. ആടിനെ മേയ്ക്കാനായി പോയ കര്‍ഷകനാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. ഇതോടെയാണ് നാട്ടുകാര്‍ വീണ്ടും കടുവപ്പേടിയിലാകുന്നത്. പാലത്തടി സ്വദേശി വടക്കേമണ്ണില്‍ ബേബിയാണ് മരിച്ചത്.
ആടിനെ മേയ്ക്കാനായി രാവിലെ പോയ ബേബി രാത്രിയായിട്ടും മടങ്ങി വന്നില്ല. വീട്ടുകാര്‍ സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പുലര്‍ച്ചെയോടെ അന്വേഷണം വനത്തിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നത്. ഒന്‍പത് മണിയോടെ ചോരവാര്‍ന്ന നിലയില്‍ ജീവനോടെ ബേബിയെ കണ്ടെത്തി.

പക്ഷേ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന ആങ്ങമുഴിയില്‍ ജനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചതോടെ ഇവിടത്തുകാര്‍ വീണ്ടും ഭീതിയിലാണ്.












Click it and Unblock the Notifications