സുരേന്ദ്രന്റെ പതിനായിരത്തിലധികം വോട്ട് ജോർജിന്റേതാണെന്ന് ഏത് പൊട്ടക്കണ്ണനും അറിയാം: പിസി ജോർജ്
പൂഞ്ഞാര്‍: പത്തനംതിട്ടയിലെ കെ സുരേന്ദ്രന്റെ തോല്‍വിക്ക് പിന്നാലെ തമ്മിലടിച്ച് ബിജെപിയും പിസി ജോര്‍ജും. പിസി ജോര്‍ജ് അടുത്തിടെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് പത്തനംതിട്ടയില്‍ സുരേന്ദ്രന് നേട്ടമാവും എന്നാണ് ബിജെപി കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ കെ സുരേന്ദ്രന് ഏറ്റവും പിറകില്‍ പോയത് പിസി ജോര്‍ജിന്റെ സ്വന്തം പൂഞ്ഞാറില്‍ ആയിരുന്നു. ഇതോടെ പിസി ജോര്‍ജ് ഫാക്ടര്‍ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്ന് പ്രതികരിച്ച് കെ സുരേന്ദ്രന് രംഗത്ത് എത്തി.
പിന്നാലെ കെ സുരേന്ദ്രന് പിസി ജോര്‍ജിന്റെ മറുപടിയും എത്തി. പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് അധികം ലഭിച്ച പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ജോര്‍ജിന്റെ സംഭാവനയാണ് എന്ന് ഏത് പൊട്ടക്കണ്ണനും അറിയാം എന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമയം കിട്ടിയില്ലെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയില്‍ എത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ആകെ കിട്ടിയത് എട്ട് ദിവസം മാത്രമായിരുന്നു. അത് ഹോളി വീക്ക് ആയത് കൊണ്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്തില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയില്‍ മാത്രമല്ല ബിജെപിയിലും വോട്ട് ചോര്‍ച്ചയുണ്ടായി എന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
Recommended Video
ബിജെപിയെ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയാക്കാനാണ് കേരളത്തിലെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചു. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നു. 14 സീറ്റില്‍ യുഡിഎഫും 6 സീറ്റില്‍ എല്‍ഡിഎഫും എന്നതായിരുന്നു ധാരണ. എന്നാല്‍ സിപിഎം വാക്ക് പാലിച്ചപ്പോള്‍ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പിസി ജോര്‍ജ് ആരോപിച്ചു. മോദി പ്രഭാവത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ മാത്രമായി ചുരുങ്ങി. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിയമസഭയിലെ അംഗബലം കൂട്ടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications