കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ മരണം... നിര്‍ണായക മൊഴിയുമായി സൂസന്‍റെ സഹോദരി!

  • By Desk
Google Oneindia Malayalam News

പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ മാത്യുവിനെ ഇന്ന് രാവിലെയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അവര്‍ താമസിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ മൗണ്ട് താബോര്‍ഡ് ദയറാ കോണ്‍വെന്റിലെ കിണറ്റില്‍ നിന്നായിരിരുന്നു മൃതദേഹം കണ്ടെത്തിയത്.

സിസ്റ്ററെ കാണാതായതിനെ തുടര്‍ന്ന് കോണ്‍വെന്‍റ് അന്തേവാസികള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് സൂസന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്.
കിണറിന് സമീപത്ത് രക്തക്കറയും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകമാണോയെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.സിസ്റ്ററുടെ മരണത്തില്‍ നിര്‍ണായക മൊഴിയാണ് സഹോദരി ലാലി പോലീസിന് നല്‍കിയിരിക്കുന്നത്.

25 വര്‍ഷം

25 വര്‍ഷം

കഴിഞ്ഞ 25 വര്‍ഷമായി പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയാണ് 54 കാരിയായ സിസ്റ്റര്‍ സൂസന്‍ മാത്യു. ഇന്ന് രാവിലെ പള്ളിയിലേക്ക് പോകാനായി സിസ്റ്റര്‍മാര്‍ സൂസനെ വിളിച്ചെങ്കിലും ആരോഗ്യ പ്രശ്നമുളളതിനാല്‍ വരുന്നില്ലെന്നായിരുന്നൂത്രേ മറുപടി. ഇതോടെ മറ്റ് കന്യാസ്ത്രീകള്‍ എല്ലാവരും പ്രാര്‍ത്ഥനയ്ക്കായി പോയി.

തനിച്ച്

തനിച്ച്

ഇതോടെ സൂസന്‍ തനിച്ചായിരുന്നു മഠത്തില്‍. എന്നാല്‍ രാത്രി വരെ സൂസന്‍ കോണ്‍വെന്‍റില്‍ തന്നെ ഉണ്ടായിരുന്നതായി അന്തേവാസികള്‍ പറയുന്നു. രാത്രിയില്‍ ഇവര്‍ ഭക്ഷണം കഴിക്കാനും എത്തിയിരുന്നത്ര.

 അന്വേഷണം

അന്വേഷണം

എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ എത്താതായതോടെ നടത്തിയ അന്വേഷണത്തില്‍ സൂസന്‍റെ മുറിയില്‍ നിന്ന് ചോരപ്പാടുകള്‍ കണ്ടു. ഇത് തിരഞ്ഞ് പോയപ്പോഴാണ് കോണ്‍വെന്‍റിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ചോരക്കറ

ചോരക്കറ

കിണറിലേക്കുള്ള വഴിയിലും തൂണിലും ചോരക്കറയുണ്ടായിരുന്നു. സിസ്റ്ററിന്‍റെ മുടി മുറിച്ച നിലയിലായിരുന്നു. മുറിച്ച മുടി സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മ‍ൃതദേഹത്തിൽ രണ്ടു കൈത്തണ്ടകളിലും ബ്ലേഡുകൊണ്ടുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലേഡ് പോലീസ് സിസ്റ്റർ സൂസൻറെ മുറിയിൽ നിന്നും കണ്ടെടുത്തു.

 പ്രാഥമിക നിഗമനം

പ്രാഥമിക നിഗമനം

കൈകളിൽ സിസ്റ്റർ സ്വയം മുറിവുണ്ടാക്കിയതായെന്നാണ് സൂചനയെന്ന് എസ്പി ബി അശോകൻ പറ‍ഞ്ഞു,.സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എഡിഎം ശശികുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.

സഹോദരിയുടെ വാക്കുകള്‍

സഹോദരിയുടെ വാക്കുകള്‍

എന്നാല്‍ സിസ്റ്റര്‍ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഉള്ളതായി സംശയിക്കുന്നില്ലെന്ന് സഹോദരി സാലി വ്യക്തമാക്കി. സിസ്റ്റർ സൂസൻ മാത്യുവിന് മാനസിക വിഷമമുണ്ടായിരുന്നുവെന്നും അവർ തൈറോയിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെന്നുമാണ് സഹോദരി ലാലി പറ‍ഞ്ഞത്.

 ചികിത്സ

ചികിത്സ

അസുഖത്തെക്കുറിച്ച് ഭയമുണ്ടായിരുന്ന സിസ്റ്റർ സൂസൻ പരുമലയിൽ ചികിത്സയ്ക്ക് പോയിരുന്നുവെന്നും സഹോദരി പറഞ്ഞു. കൊല്ലം കല്ലട സ്വദേശിയായ സൂസൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ 25 വർഷമായി അധ്യാപികയായിരുന്നു.

English summary
pathanapuram nun death susans sister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X