നിരഞ്ജന്റെ കുടുംബത്തിന് 50ലക്ഷം, മകളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കും, ഭാര്യയ്ക്ക് ജോലിയും
തിരുവനന്തപുരം: പത്താന്‍കോട്ട് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ 50ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ, രണ്ട് വയസ് പ്രായമുള്ള നിരഞ്ജന്റെ മകളുടെ ഭാവി വിദ്യാഭ്യാസ ജീവിതത്തിലുള്ള തുകയും സര്‍ക്കാര്‍ മാറ്റിവെക്കുന്നതാണ്.
നിരഞ്ജന്റെ ഭാര്യ ഡോ.രാധികയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്. പാലക്കാട് എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് നിരഞ്ജന്റെ പേര് നല്‍കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചിരുന്നു.

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നിരഞ്ജനെ അഭിമാനത്തോടുകൂടി ഓര്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. കര്‍ണാടക സര്‍ക്കാര്‍ നിരഞ്ജന്റെ കുടുംബത്തിന് 30ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മദ്യനയത്തില്‍ സിപിഎം എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. സിപിഎമ്മിന് മദ്യനയമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.


Click it and Unblock the Notifications