ഇന്നത്തെ വിശേഷാല്‍ നിറമാല: പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി, ഞെട്ടരുത്!!!
കണ്ണൂര്‍: ദേവിയുടെ അനുഗ്രഹം തേടി ഓസ്കര് ജേതാവ് പത്മശ്രീ ഡോ. റസൂല്‍പൂക്കുട്ടി കേരളത്തില്‍. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ശൈലേശ്വരി ക്ഷേത്രത്തിലൊരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ക്ഷേത്ര ദര്‍ശനം നടത്താനുള്ള ആഗ്രഹം പൂക്കുട്ടി തുറന്നുപറഞ്ഞത്. ഇതോടെ ദേവീ ഭക്തന് കൂടിയായ പൂക്കുട്ടി ശൈലേശ്വരി ദേവിയുടെ നടയില്‍ പ്രാര്‍ത്ഥിച്ച് വിശേഷാല്‍ നിറമാലയും കഴിപ്പിച്ച ശേഷമാണ് മടങ്ങിയത്.
'ചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ വന്നെത്തിയ സംസ്കാരങ്ങളെയെല്ലാം അവര്‍ക്ക് പാര്‍ക്കാന്‍ ഇടംനല്കി നമ്മള് ഏറ്റുവാങ്ങുകയായിരുന്നു. വിശ്വാസം നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ് ഉണ്ടാവേണ്ടത്. അതിനു ജാതിയും മതവും വേണ്ട. നാട്ടിലെ ജനങ്ങളുടെ നന്മക്കായി ഈ ദേവിയുടെ ചൈതന്യം കൈമോശം വരാതെ നമുക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ശബ്ദം അറിവാണ്. ശബ്ദം ഓര്‍മ്മയാണ്.' പൂക്കുട്ടി പറയുന്നു. ആര്‍ഷഭാരത സംസ്കാരത്തില്‍ ശബ്ദം അടുക്കിയടുക്കി അട്ടിവെച്ച ഏടുകളാണ് വേദങ്ങള്‍. ഇതിനെയാണ് നമ്മള് ആര്‍ഷ ഭാരത സംസ്കാരം എന്ന് വിളിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ക്ഷേത്രത്തിലെ ദേവീചൈതന്യം നശിക്കാതെ നാം കാത്തൂസൂക്ഷിക്കേണ്ടതുണ്ടെന്നും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം ദേവസ്വത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പൂക്കുട്ടി പറഞ്ഞു.

ഓസ്കര്- റീല്‍ പുരസ്കാര ജേതാവും ശബ്ദമിശ്രമണത്തിലെ അപൂര്‍വ്വ പ്രതിഭയുമായ റസൂല്‍ പൂക്കുട്ടി, ക്ഷേത്രത്തിന്റെ ആദരവ് ഏറ്റു വാങ്ങിയ ശേഷം ക്ഷേത്രത്തിന്റേതായി ആരംഭിച്ച വെബ്ബ്സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശ്രീ മൂകാംബിക ദേവീ ഭക്തനായ ഗാനഗന്ധര്വ്വന് യേശുദാസിന്റെ പാതയിലാണ് തന്റെ ദേവീ ഭക്തി വെളിവാക്കിയ റസൂല്‍ പൂക്കുട്ടിയും. പരശുരാമന് പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രമെന്നാണ് ഐതിഹ്യം. വിശ്വാസത്തിന് ജാതിയും മതവും വേണ്ടെന്ന് അഭിപ്രായപ്പെട്ട പൂക്കുട്ടി വിശ്വാസം നമ്മുടെ ഉള്ളിലാണെന്നും കൂട്ടിച്ചേര്‍ത്തു.

-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications