കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നത്തെ വിശേഷാല്‍ നിറമാല: പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി, ഞെട്ടരുത്!!!

  • By Sandra
Google Oneindia Malayalam News

കണ്ണൂര്‍: ദേവിയുടെ അനുഗ്രഹം തേടി ഓസ്‌കര്‍ ജേതാവ് പത്മശ്രീ ഡോ. റസൂല്‍പൂക്കുട്ടി കേരളത്തില്‍. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ശൈലേശ്വരി ക്ഷേത്രത്തിലൊരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ക്ഷേത്ര ദര്‍ശനം നടത്താനുള്ള ആഗ്രഹം പൂക്കുട്ടി തുറന്നുപറഞ്ഞത്. ഇതോടെ ദേവീ ഭക്തന്‍ കൂടിയായ പൂക്കുട്ടി ശൈലേശ്വരി ദേവിയുടെ നടയില്‍ പ്രാര്‍ത്ഥിച്ച് വിശേഷാല്‍ നിറമാലയും കഴിപ്പിച്ച ശേഷമാണ് മടങ്ങിയത്.

 സാക്കിര്‍ നായിക്ക്: പീസ് ടിവിയുടെ ലക്ഷ്യം അതിര്‍ത്തികളിലെ സമാധാനമല്ല, ഇതെല്ലാമാണ് സാക്കിര്‍ നായിക്ക്: പീസ് ടിവിയുടെ ലക്ഷ്യം അതിര്‍ത്തികളിലെ സമാധാനമല്ല, ഇതെല്ലാമാണ്

'ചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ വന്നെത്തിയ സംസ്‌കാരങ്ങളെയെല്ലാം അവര്‍ക്ക് പാര്‍ക്കാന്‍ ഇടംനല്‍കി നമ്മള്‍ ഏറ്റുവാങ്ങുകയായിരുന്നു. വിശ്വാസം നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ് ഉണ്ടാവേണ്ടത്. അതിനു ജാതിയും മതവും വേണ്ട. നാട്ടിലെ ജനങ്ങളുടെ നന്മക്കായി ഈ ദേവിയുടെ ചൈതന്യം കൈമോശം വരാതെ നമുക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ശബ്ദം അറിവാണ്. ശബ്ദം ഓര്‍മ്മയാണ്.' പൂക്കുട്ടി പറയുന്നു. ആര്‍ഷഭാരത സംസ്‌കാരത്തില്‍ ശബ്ദം അടുക്കിയടുക്കി അട്ടിവെച്ച ഏടുകളാണ് വേദങ്ങള്‍. ഇതിനെയാണ് നമ്മള്‍ ആര്‍ഷ ഭാരത സംസ്‌കാരം എന്ന് വിളിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ക്ഷേത്രത്തിലെ ദേവീചൈതന്യം നശിക്കാതെ നാം കാത്തൂസൂക്ഷിക്കേണ്ടതുണ്ടെന്നും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം ദേവസ്വത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പൂക്കുട്ടി പറഞ്ഞു.

pookuty

ഓസ്‌കര്‍- റീല്‍ പുരസ്‌കാര ജേതാവും ശബ്ദമിശ്രമണത്തിലെ അപൂര്‍വ്വ പ്രതിഭയുമായ റസൂല്‍ പൂക്കുട്ടി, ക്ഷേത്രത്തിന്റെ ആദരവ് ഏറ്റു വാങ്ങിയ ശേഷം ക്ഷേത്രത്തിന്റേതായി ആരംഭിച്ച വെബ്ബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശ്രീ മൂകാംബിക ദേവീ ഭക്തനായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാതയിലാണ് തന്റെ ദേവീ ഭക്തി വെളിവാക്കിയ റസൂല്‍ പൂക്കുട്ടിയും. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രമെന്നാണ് ഐതിഹ്യം. വിശ്വാസത്തിന് ജാതിയും മതവും വേണ്ടെന്ന് അഭിപ്രായപ്പെട്ട പൂക്കുട്ടി വിശ്വാസം നമ്മുടെ ഉള്ളിലാണെന്നും കൂട്ടിച്ചേര്‍ത്തു.

rasoolpookkuty
English summary
Oscar winner Pathma Sri Dr. Rasool Pookkutty visits temple in Kerala. Sri Saileswari devaswom invited Pookkuty for a programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X